സംസ്ഥാന പോലീസ് സേനയിലേക്ക് പുതുതായെത്തുന്ന 446 പെണ്‍പോലീസുകാരുടെ യോഗ്യത കേട്ട് ഞെട്ടരുത്.

ഭൂരിഭാഗം പേരും ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയവരാണ്. ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഇവരുടെ പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് രാമവര്‍മ്മ പുരത്തെ കേരള പോലീസ് അക്കാദമിയില്‍ നടക്കും.


59
പേര്‍ ബി.ടെക് ബിരുദധാരികളാണ്. ഇതില്‍ 7 പേര്‍ എം.ടെക് യോഗ്യതയുള്ളവരാണ്. കൂടാതെ 50 പേര്‍ക്ക് ബി.എഡ്, 6 എം.ബിഎ, 2 എംസിഎ യോഗ്യതയുള്ളവരും പുതിയ ബാച്ചിലുണ്ട്. പി.ജി കഴിഞ്ഞ 50 പേരും ഈ കൂട്ടത്തിലുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് പുതിയ ബാച്ചില്‍ ഏറ്റവുമധികം അംഗങ്ങള്‍ ഉള്ളത്. 110 പേര്‍ ജില്ലയില്‍ നിന്ന് സേനയുടെ ഭാഗമാകും. ഏറ്റവും കുറവ് കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ്, 3 പേര്‍.

പരേഡ്, ശാരീരിക ക്ഷമതാ പരിശീലനം, ആംസ് ഡ്രില്‍, ആയുധപരിശീലനം, ഫയറിങ് പ്രാക്ടീസ്, യോഗ, കരാട്ടെ, ലാത്തിപ്രയോഗം, സെല്‍ഫ് ഡിഫന്‍സ്, ഫീല്‍ഡ് എന്‍ജിനീയറിങ്, കമാന്‍ഡോ ട്രെയിനീങ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍, വി.വി.ഐ.പി. സെക്യൂരിറ്റി, ജംഗിള്‍ ട്രെയിനിങ്, ഫയര്‍ ഫൈറ്റിങ്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ്, ഭീകരവിരുദ്ധ പരിശീലനം, ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള പരിശീലനം, എന്നിവ ഇവർക്ക് ലഭിച്ചിട്ടുണ്ട്.

RELATED STORIES