2019ലെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ്

കുവൈറ്റ് : 2019ലെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ് ഗള്‍ഫ് മേഖലയില്‍ രണ്ടാം സ്ഥാനവും ആഗോള തലത്തില്‍ 67മത് സ്ഥാനവും നേടി . ഗള്‍ഫ് മേഖലയിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയാണ് ഒന്നാം സ്ഥാനത്ത്.

ആഗോളതലത്തില്‍ യുഎഇയ്ക്ക് 51മത് സ്ഥാനമാണ് .ഒമാന്‍ ഗള്‍ഫ് മേഖലയില്‍ മൂന്നാം സ്ഥാനവും ആഗോളതലത്തില്‍ 87മത് സ്ഥാനവും നേടി.

ഖത്തറിനാണ് നാലാം സ്ഥാനം. ആഗോളതലത്തില്‍ ഖത്തറിന് 94മത് സ്ഥനമാണ് .സൗദി അറേബ്യ 95മത് സ്ഥാനത്തും ബഹ്‌റൈന്‍ 126മത് സ്ഥാനത്തുമാണ് .

കഴിഞ്ഞ വര്ഷം ആഗോള തലത്തില്‍ 85മത് സ്ഥാനത്തായിരുന്നു കുവൈറ്റ്.

RELATED STORIES