ഡേവിഡ് ലിവിംഗ്സ്റ്റൻ
Reporter: News Desk 01-Aug-20196,712

1813 ൽ സ്കോട്ലന്റിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റന്നിന്റെ ജീവിത കഥ ആരേയും കോരിത്തരിപ്പിക്കുന്നതാണ്. ഒരു ബാലനായിരുന്നപ്പോൾ തന്നെകുറിച്ച് വായിച്ച ഒരു ചെറിയ പുസ്തകം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു. മറ്റുപലരേയും പോലെ ദുഃഖം നിറഞ്ഞ ഒരു ബാല്യമായിരുന്നു തന്റേതും. തന്റെ കുടുംബത്തിലെ ദാരിദ്യം നിമിത്തം പത്താമെത്ത വയസു മുതൽ ജോലി ചെയ്യേണ്ടി വന്നു. 26 വയസ്സ് വരെ ആ ജോലി തുടർന്നു. പിന്നീടാണ് താൻ ആഫ്രിക്കയിലേക്ക് ഒരു മിഷനറിയായി പോയത്.
ഒരു ചെറിയ ബാലനായിരിക്കുമ്പോൾ തന്റെ മാതാവ് എന്നും ഡേവിഡിനെ തന്റെ കൈകളിൽ എടുത്ത് പ്രാർത്ഥിക്കുമായിരുന്നു. പ്രിയ മാതാവ് പ്രാർത്ഥിക്കുമ്പോൾ തന്റെ കണ്ണുനീർ ഡേവിഡിന്റെ തലയിൽ വീഴുമായിരുന്നു. ഒരു ദിവസം പ്രിയ ഡേവിഡ് തന്റെ മാതാവിനോട് ഇപ്രകാരം ചോദിച്ചു, Mom, when you pray, why do you wet my head with your tears? മമ്മീ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ കണ്ണുനീർ കൊണ്ട് എന്റെ തലയെ നനയ്ക്കുന്നത് എന്തിനാണ്? ആ ചോദ്യത്തിന് ഒരു ശരിയായ ഉത്തരം പറയുവാൻ ആ മാതാവിന് കഴിഞ്ഞിരുന്നില്ല. എങ്കിലും താൻ ഇങ്ങനെ പറഞ്ഞു. ഡേവിഡേ, തിന്റെ തല വളരെ മൃദുവാണ്, എന്റെ കണ്ണുനീർ ഇങ്ങനെ വീഴുമ്പോൾ അത് കട്ടിയുള്ളതായിതീരും. ആ ഉത്തരവും ഡേവിഡിന് മനസ്സിലായില്ല.
വർഷങ്ങൾക്ക് ശേഷം ഡേവിഡ് ആഫ്രിക്കയിൽ ആയിരുന്നപ്പോൾ തനിക്കുണ്ടായ ഒരു അനുഭവമാണ്, തന്റെ മാതാവിന്റെ ഈ വാക്കുകളുടെ അർത്ഥം താൻ മനസ്സിലാക്കിയത്. ഒരു ദിവസം പകൽ മുഴുവൻ ഗ്രാമങ്ങളിൽ ചില വഴിച്ചതിനുശേഷം താൻ താമസ സ്ഥലത്തേക്ക് മടങ്ങി. എന്നാൽ തനിക്ക് വഴി നഷ്ടപ്പെട്ട് തിരിച്ചെത്തുവാൻ നിർവ്വാഹമില്ലാതായി. പെട്ടെന്ന് നേരം ഇരുട്ടുകയും ചെയ്തു. ആ രാത്രി ഒരു മരച്ചുവട്ടിൽ കഴിച്ചുകൂട്ടാൻ താൻ തീരുമാനിച്ചു. കിരാതന്മാർ (cannibals) ധാരാളം ഉള്ള സമയമായിരുന്നു അന്ന്. ഒരു പ്രത്യേക ധൈര്യം തനിക്ക് ലഭിച്ചു. പ്രാർത്ഥിച്ച് താൻ ആ രാത്രി മരത്തണലിൽ വിശ്രമിച്ചു. രാവിലെ തന്റെ താമസസ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു.
ചില മാസങ്ങൾക്ക് ശേഷം താൻ അന്ന് വിശ്രമിച്ച ആ ഗ്രാമത്തിലും സുവിശേഷം അറിയിക്കുകയും ചിലർ രക്ഷിക്കപ്പെടുകയും ചെയ്തു. അവരിൽ ഒരാൾ ഡേവിഡിനോട് ഇങ്ങനെ ചോദിച്ചു, ഡേവിഡ്, ചില മാസങ്ങൾക്ക് മുമ്പ് ഒരു രാത്രി താങ്കൾ ഒരു മരച്ചുവട്ടിൽ ഒരു രാതി തങ്ങിയത് ഓർക്കുന്നുണ്ടോ? ഉണ്ട് എന്ന് ഡേവിഡ് മറുപടി പറഞ്ഞു. അന്ന് രാത്രി ഞങ്ങളിൽ ചിലർ നിന്നെ കൊല്ലുവാനായി അമ്പും വില്ലുമായി വന്നിരുന്നു. എന്നാൽ ഞങ്ങൾ നിന്റെ നേരെ അമ്പ് എയ്യുവാൻ ഭാവിച്ചപ്പോൾ നിന്റെ തലയ്ക്ക് ചുറ്റും ഒരു വലിയ വെളിച്ചവും നിന്റെ തല വളരെ കട്ടിയുള്ളതായും അനുഭവപ്പെട്ടു. അമ്പെയ്താലും നിന്റെ തലയ്ക്ക് ഒന്നും സംഭവിക്കയില്ലെന്നും ഞങ്ങളുടെ അമ്പ് ഒടിഞ്ഞു പോകുമെന്നും ഞങ്ങൾക്ക് തോന്നി. അതുകൊണ്ട് അന്ന് രാത്രി നിന്നെ കൊല്ലുവാൻ ഞങ്ങൾക്ക് സാധിച്ചില്ല. എന്തു കൊണ്ടാണ് ഞങ്ങൾക്ക് അങ്ങനെ തോന്നിയത് എന്ന് ഡേവിഡിനോട് ചോദിച്ചു. അന്നാണ് തന്റെ പ്രിയ മാതാവിന്റെ പ്രാർത്ഥനയും തന്റെ ചോദ്യത്തിന്റെ മുപടിയും തനിക്ക് മനസ്സിലായത്. ഡേവിഡ് അന്ന് രാത്രി ചിലവഴിച്ച ആ മരം ഇന്നും David's tree എന്ന പേരിൽ അറിയപ്പെടുന്നു.
നമ്മുടെ മക്കളെ ചെറുപ്പത്തിൽ തന്നെ കത്തൃകരങ്ങളിൽ ഏല്പിക്കുന്നത് അഭികാമ്യമാണ്. അവർ ദൈവത്തിനായി സമർപ്പിക്കപ്പെടട്ടെ!
മോശയുടെ മാതാപിതാക്കൾ മോശയെ മൂന്ന് മാസം ഒളിപ്പിച്ചു വച്ചു(എബ്രായർ 11:23). കാരണം, ശിശു സുന്ദരൻ എന്ന് അവർ കണ്ടു. അത് ശാരീരിക സൗദര്യമായിരുന്നില്ല (പ്രവർത്തി 7:20). ഒരു ആത്മീയ സൗന്ദര്യം ആ മാതാപിതാക്കൾ മോശയിൽ കണ്ടു. അതുകൊണ്ട് അവർ മോശയെ ദൈവത്തിന്നായി ഒളിപ്പിച്ചു വച്ചു. അതാണ് വിശ്വാസം!
എന്നാൽ ഇന്ന് നാം കാണുന്നത്, മക്കളെ ദൈവത്തിൽ നിന്നും ഒളിപ്പിക്കുന്ന ഒരു തലമുറയെ ആണ്. ആത്മീയ സൗന്ദര്യം കാണാതെ ശാരീരിക സൗന്ദര്യം മാത്രം കാണുന്ന ഒരു തലമുറ!!
ഇന്ന് നമുക്ക് ഡേവിഡ് ലിപിംഗ്സ്റ്റൻമാർ ഉണ്ടാകേണ്ടിയിരിക്കുന്നു. മോശമാർ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനായി നല്ല മാതാ പിതാക്കളായി നമുക്ക് മാറേണ്ടിയിര