ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിനെ തുടർന്ന് സംസ്ഥാനമെങ്ങും കോൺഗ്രസ് പ്രതിഷേധം
Reporter: News Desk
13-Oct-2025
എറണാകുളത്തും പ്രതിഷേധങ്ങൾ ശക്തമായി. നഗരത്തിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. പെരുമ്പാവൂരിൽ പന്തം കൊളുത്തിയ പ്രകടനങ്ങളിലൂടെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധം പ്രകടിപ്പിച്ചു. തൊടുപുഴയിലും തൃശ്ശൂരിലുമെല്ലാം പ്രവർത്തകർ തെരുവിലിറങ്ങി, പൊലീസുമായുള്ള ഉന്തുംതള്ളും സംഘർഷാവസ്ഥ സൃഷ്ടിച്ചു. പാലക്കാട്ട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസിന്റെ പ്രകടനങ്ങൾ നടന്നു. വയനാട്ടിലെ മാനന്തവാടിയിലും പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധം View More