ക്ഷേമ പെന്ഷന് ഏര്പ്പെടുത്തിയപ്പോഴും വര്ധിപ്പിച്ചപ്പോഴും എതിര്ത്തവരാണ് കോണ്ഗ്രസെന്ന് പിണറായി വിജയൻ
Reporter: News Desk
13-Jun-2025
2016-ല് എല് ഡി എഫ് സര്ക്കാര് അധികാരത്തില് വന്നപ്പോള് ക്ഷേമ പെന്ഷനില് 18 മാസത്തെ കുടിശികയുണ്ടായിരുന്നു. എല് ഡി എഫ് സര്ക്കാര് ആദ്യം അത് കൊടുത്തുതീര്ത്തു. ഒൻപത് വര്ഷം മുന്പുള്ള കേരളം എന്തായിരുന്നുവെന്ന് എല്ലാവര്ക്കും അറിയാം. 2016ല് ഒൻപത് വയസുള്ള ഒരു കുട്ടി ഈ തെരഞ്ഞെടുപ്പില് വോട്ടറാണ്. ഒൻപത് വര്ഷം നാടിനുണ്ടായ മാറ്റം മനസിലാക്കാന് ആ തലമുറക്ക് കഴിയും. 2016 ന് മുന്പ് പഠിക്കാന് പാഠപുസ്തകം കിട്ടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന് കേരളവിരുദ്ധ സമീപനമാണ്. പ്രളയ സമയത്ത് വിദേശ സഹായം സ്വീകരിക്കുന്നതിനെ എതിര്ത്തു. ഇപ്പോള് മഹാരാഷ്ട്രക്ക് ആകാം. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര നിലപാടിനോട് ചേര്ന്നുനില്ക്കുകയാണ് യു ഡി എഫ്. നിലമ്പൂ View More