പാസ്റ്റർ സി.വി.ജോൺ (കുഞ്ഞൂട്ടി - 88) നിര്യാതനായി

ഇന്ത്യ പെന്തെക്കോസ്ത‌് ദൈവസഭ ചങ്ങനാശേരി ഈസ്റ്റ് സെന്റർ സ്ഥാപക പ്രസിഡന്റും സീനിയർ പാസ്റ്ററുമായ ചാപ്രത്ത് പെനിയേലിൽ പാസ്റ്റർ സി.വി.ജോൺ (കുഞ്ഞൂട്ടി - 88) നിര്യാതനായി.

ഭൗതികശരീരം ജൂലൈ 1 ന് ചൊവ്വ രാവിലെ 7.30ന് പായിപ്പാട് കൊച്ചുപള്ളിക്ക് സമീപമുള്ള വസതിയിൽ കൊണ്ടുവരും. സംസ്‌കാരം രാവിലെ 9ന് പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി ഓഡിറ്റോറിയത്തിലെ ശുശ്രൂഷക്ക് ശേഷം 12.30ന് മുണ്ടിയപ്പള്ളിയിലുള്ള ഐപിസി സെന്റർ സെമിത്തേരിയിൽ. വേദാധ്യാപകനും ഗാനരചയിതാവും എഴുത്തുകാരനുമാണ്. 4 പുസ്ത‌കങ്ങൾ എഴുതിയിട്ടുണ്ട്. ഐപിസിയുടെ വിവിധ സഭകളിൽ ശുശ്രൂഷകനായിരുന്നു.


ഭാര്യ: മംഗലം പൊന്നാരത്തിൽ റേച്ചൽ ജോൺ. മക്കൾ: വത്സമ്മ, പാസ്റ്റർ സാം ജോൺ (ലണ്ടൻ പെന്തെക്കോസ്തൽ ചർച്ച്, യുകെ), മേഴ്‌സി, സൂസൻ (യുകെ). മരുമക്കൾ: കറ്റാനം കോമത്ത്തറയിൽ ജോസ് ജോർജ് (റിട്ട.സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് സൂപ്രണ്ട്), മുട്ടാർ കൊല്ലമ്മാലിൽ ബെറ്റി (യുകെ), മാരാമൺ മരത്തോൺമലയിൽ പാസ്റ്റർ ജോർജി വർഗീസ് (ഐപിസി ചങ്ങനാശേരി ഈസ്റ്റ് സെന്റർ പാസ്റ്റർ), അടൂർ വടക്കേടത്ത്കാവ് എബനേസർ കോട്ടേജിൽ പാസ്റ്റർ ജെയിൻ തോമസ് (യുകെ).

RELATED STORIES