ജനസംഖ്യാ സെന്‍സസ് രാജ്യവ്യാപകമായി 2027 ല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു
Reporter: News Desk
04-Jun-2025
1948 ലെ സെന്‍സസ് നിയമവും 1990 ലെ സെന്‍സസ് നിയമങ്ങളും പ്രകാരം ഓരോ പത്ത് വര്‍ഷത്തിലും നടത്തുന്ന ദേശീയ സെന്‍സസ് പ്രക്രിയയുടെ ഭാഗമായി ജാതികളുടെ കണക്കെടുപ്പ് ഇതാദ്യമായാണ്. നയ ആസൂത്രണത്തിലും ക്ഷേമ പദ്ധതികളുടെ വിതരണത്തിലും സഹായിക്കുന്നതിന് ഔപചാരികമായ ജാതി സെന്‍സസ് നടത്തണമെന്ന് നിരവധി രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു വരികയായിരുന്നു.
2011 ലാണ് രാജ്യത്ത് ഒടുവില്‍ ജനസംഖ്യാ സെന്‍സസ് നടത്തിയത്. 2010ല്‍ വീടുകളുടെ പട്ടിക തയ്യാറാക്കി, 2011ന്റെ തുടക്കത്തില്‍ അന്തിമ കണക്കെടുപ്പ് നടത്തി. 2011ലെ അവസാന സെന്‍സസില്‍ ഇന്ത്യയില്‍ 121 കോടിയിലധികം ജനസംഖ്യ രേഖപ്പെടുത്തി. 2021 ല്‍ സെന്‍സസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും തയ്യാറായിരുന്നു. എന്നാല്‍ കോവിഡ്19 മഹാമാരി കാരണം ഇത് മാറ്റിവെക്കുകയായിരുന്നു. View More