ദുരന്തത്തിൽ തകർന്ന വിമാനം പറത്തിയ ക്യാപ്റ്റൻ സുമീൽസബർവാളിന്

അഹമ്മദാബാദ്:    നിസ്സഹായനായി ഒരുപറ്റം ജീവനുകളുമായി ദുരന്തത്തിലേക്ക് പറന്നിറങ്ങേണ്ടി വന്ന ഒരു പൈലറ്റിന്റെ അതി ദാരുണമായ കഥാന്ത്യം 

സഹധർമ്മിണിയെ നഷ്ടമായ 80 വയസ്സുകഴിഞ്ഞ റിട്ടയർഡ് നേവി ഓഫീസറായ പിതാവിനോടൊപ്പം കുടുംബ ജീവിതം ഉപേക്ഷിച്ച് ശാന്തനായി മുംബൈയിലെ 

വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി നിർമ്മിച്ച ജൽവായു വിഹാർ എന്ന ഹൗസിങ് കോളനിയിലെ ശാന്തനായ ഒരാളായിരുന്നു ഇന്ന് ദുരന്തത്തിൽ തകർന്ന AI 171 വിമാനത്തിന്റെ പൈലറ്റായ ക്യാപ്റ്റൻ സുമീത്സബർവാൾ.


സബർവാൾ ഒരു പരിചയസമ്പന്നനായ പൈലറ്റായിരുന്നു. 8,200 മണിക്കൂറിലധികം പറക്കൽ പരിചയം നേടിയിട്ടുള്ള അദ്ദേഹം, ലൈൻ ട്രെയിനിംഗ് ക്യാപ്റ്റൻ പദവിയും വഹിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പറയുന്നതനുസരിച്ച് വിമാനത്തിലെ ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിലേക്ക് (എടിസി) മെയ്ഡേ കോൾ നൽകി, പറന്നുയർന്ന് നിമിഷങ്ങൾക്ക് ശേഷം ജീവൻ അപകടപ്പെടുത്തുന്ന അടിയന്തരാവസ്ഥ ATC യെ അറിയിച്ചു, എന്നാൽ പിന്നീട് എടിസി ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും പൈലറ്റ് പ്രതികരിച്ചില്ല. 10 മണിക്കൂർ പറക്കലിനായി വിമാനത്തിന്റെ ടാങ്ക് പൂർണ്ണമായും നിറഞ്ഞിരുന്നതിനാൽ  ഒരിക്കലും രക്ഷപ്പെടാൻ സാധ്യതയില്ലാത്ത ദുരന്തത്തിലേക്ക് ആ വൈമാനികന്  തന്റെ വിമാനത്തോടൊപ്പം കൂപ്പുകുത്തേണ്ടി വന്നു..

അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ഒരു പൈലറ്റ് നേരിടേണ്ടി വരുന്ന സാഹചര്യമെന്ന് വൈമാനിക ലോകം സാക്ഷ്യപ്പെടുത്തുന്നു. പൈലറ്റിന്റെ ഏക സഹോദരി ഡൽഹിയിലാണ്. വാർത്ത അറിഞ്ഞു മുംബൈയിലെ ആ മകന്റെ മുറിയിലിരുന്ന് കണ്ണീർവാർക്കുന്ന പിതാവിന്റെ ചിത്രം അത്രകണ്ട് ദയനീയമാണ് എന്ന് കോളനി നിവാസികൾ കണ്ണീർവാർത്തുകൊണ്ട്  പ്രാദേശിക മാധ്യമങ്ങളോട് പറയുന്നു...

RELATED STORIES