അബുദാബിയില്‍ നിന്നും ദുബൈയില്‍ നിന്നുമുള്ള ചില വിമാന സര്‍വീസുകള്‍ റദ്ദാക്കി

ദുബൈ എയർപോർട്ടിൽ നിന്നും അബുദാബി എയർപോർട്ടിൽ നിന്നുമുള്ള വിമാന സർവീസുകളെ സംഘർഷം ബാധിച്ചു. ദുബൈയിൽ നിന്നുള്ള ഇറാൻ, ഇറാഖ്, സിറിയ സർവീസുകൾക്ക് തടസം നേരിട്ടു.

നാല് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് യുഎഇ വിമാന കമ്പനികള്‍ പ്രധാനമായും റദ്ദാക്കിയത്. ഇറാഖ്, ജോര്‍ദാന്‍, ലെബനോന്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കി.

അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ കൂടി റദ്ദാക്കുമെന്ന് എയര്‍ലൈനുകള്‍ അറിയിച്ചു.നിരവധി സര്‍വീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത്.

ഇറാന്‍, റഷ്യ, അസര്‍ബൈജാന്‍, ജോര്‍ജിയ, ഇറാഖ് ജോര്‍ദാന്‍, ലെബനോന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരിച്ചോ ഉള്ള സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.


RELATED STORIES