ജീ​​​വ​​​ന​​​ക്കാ​​​രെ മറ്റേ​​​ണി​​​റ്റി ബെ​​​നി​​​ഫി​​​റ്റ് നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേരളത്തിലെ അ​​​ൺ എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​​​​യി​​​ല​​​ട​​​ക്ക​​​മു​​​ള്ള സ്വ​​​കാ​​​ര്യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രെ മറ്റേ​​​ണി​​​റ്റി ബെ​​​നി​​​ഫി​​​റ്റ് നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​നു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ഓ​​​ഗ​​​സ്റ്റ് 29 ന് ​​​ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​മാ​​​ണ് ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​രം തേ​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​ണ് മറ്റേ​​​ണി​​​റ്റി ബെ​​​ന​​​ഫി​​​റ്റ് നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ അ​​​ൺ എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തോ​​​ടെ സ്വ​​​കാ​​​ര്യ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ മറ്റേ​​​ണി​​​റ്റി ബെ​​​ന​​​ഫി​​​റ്റി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ളം മാ​​​റും.

ഈ ​​​പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് 26 ആ​​​ഴ്ച ശ​​​മ്പ​​​ള​​​ത്തോ​​​ടെ​​​യു​​​ള്ള അ​​​വ​​​ധി​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ ചി​​​കി​​​ത്സാ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി തൊ​​​ഴി​​​ലു​​​ട​​​മ ആയിരം രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്യും. നി​​​യ​​​മ​​​ത്തി​​​ൽ പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​തോ​​​ടെ ഈ ​​​ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളെ​​​ല്ലാം സ്വ​​​കാ​​​ര്യ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലും ല​​​ഭ്യ​​​മാ​​​കാൻ സാധ്യതയുണ്ട് എന്നറിയുന്നു.

RELATED STORIES