പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും സുഹൃത്തായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരിയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ പതിനഞ്ചുകാരി വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിലെ ആൾതാമസമില്ലാത്ത വീടിനകത്താണ് മൃതദേഹം കണ്ടെത്തിയത്.

താമരശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ്സുകാരിയും താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് സ്വദേശിനിയുമായ ദേവനന്ദ, സുഹൃത്തും എകരൂർ സ്വദേശിയുമായ വിഷ്ണു എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

കാണാതായി ഏഴാമത്തെ ദിവസമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. ആദ്യദിവസം മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ആൾതാമസമില്ലാത്ത വീടിനകത്ത് മൃതദേഹം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

RELATED STORIES