വെള്ളമെടുക്കുന്ന ഹാൻഡ് പമ്പല്ല ; വ്യാജമദ്യ വിതരണം ! വീട്ടുമുറ്റത്തെ രഹസ്യസംവിധാനം കണ്ടെത്തി ; 1000 ലിറ്റർ മദ്യം പിടികൂടി !
Reporter: News Desk 24-Nov-202656
ലഖ്നൗ: വീട്ടുമുറ്റത്തെ ഹാൻഡ് പമ്പിൽനിന്ന് വെള്ളത്തിന് പകരം മദ്യം! ഉത്തർപ്രദേശിലെ ഝാൻസിയിൽ പോലീസും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് സിനിമാക്കഥയെ വെല്ലുന്ന വ്യാജമദ്യ വിൽപനരീതി കണ്ടെത്തിയത്. സംഭവത്തിൽ 30കാരിയായ യുവതിയെ അറസ്റ്റ് ചെയ്തു. വീട്ടുപറമ്പിൽ ഒളിപ്പിച്ചിരുന്ന ആയിരത്തോളം ലിറ്റർ അനധികൃത മദ്യവും പിടിച്ചെടുത്തു.
തേജ്പുർ ഗുരാത്ത് ഗ്രാമത്തിലെ വീട്ടിൽ വ്യാജമദ്യ വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ ശനിയാഴ്ച പോലീസ്-എക്സൈസ് സംഘം സംയുക്തമായി നടത്തിയ റെയ്ഡിലാണ് രഹസ്യസംവിധാനം പുറത്തായത്.
വീട്ടാവശ്യങ്ങൾക്കായി വെള്ളം എടുക്കാനെന്ന വ്യാജേന സ്ഥാപിച്ച ഹാൻഡ് പമ്പായിരുന്നു മദ്യവിൽപനയ്ക്കുള്ള പ്രധാന ഉപകരണം. പമ്പുമായി ബന്ധിപ്പിച്ച് മണ്ണിനടിയിൽ വലിയ ടാങ്ക് നിർമിച്ച് അതിൽ വ്യാജമദ്യം സൂക്ഷിക്കുകയായിരുന്നു. ആവശ്യക്കാർ എത്തുമ്പോൾ ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് പാത്രങ്ങളിൽ മദ്യം നിറച്ചുനൽകുന്നതായിരുന്നു യുവതിയുടെ രീതി.
പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് മദ്യം പാത്രത്തിലേക്ക് നിറയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ എക്സൈസ് നിയമപ്രകാരം കേസെടുത്തതായും യുവതിയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചും വിൽപനയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
RELATED STORIES
Qatar's Pentecostal Churches to Unite for 22nd QMPC Annual Convention - A major highlight of the convention will be the praise and worship ministry led by the QMPC Combined Choir, comprising singers and musicians representing all 20 member churches. The united worship ministry will reflect the spiritual fellowship and unity of the Pentecostal community in Qatar. The three-day convention will feature gospel messages, prayer and worship sessions, culminating in a combined church service and Holy Communion on
Shinu K. Joy24-Nov-2026ആത്മീയ ഉണർവിന്റെ സംഗമത്തിനൊരുങ്ങി ഖത്തർ; QMPC 22-ാമത് വാർഷിക കൺവൻഷൻ ഡിസംബർ 9 മുതൽ - ഇരുപത് പെന്തെക്കോസ്ത് സഭകൾ ഒരുമിക്കുന്ന ത്രിദിന കൺവൻഷനിൽ പാസ്റ്റർ ബി. മോനച്ചൻ മുഖ്യപ്രഭാഷകൻ
Shinu K. Joy24-Nov-2026പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - ഭാര്യയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കം ; രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
News Desk24-Nov-2026ഫൈസ, എഫ് ട്യൂൺ, ഗോറി… പേരുകൾ പലത്, ക്രീം ഒന്ന് ! സൗന്ദര്യത്തിന് പിന്നാലെ വൃക്കരോഗ ഭീഷണി ; നിരോധിത ക്രീമും വിപണിയിൽ സുലഭം - 18കാരിക്ക് വൃക്കരോഗം ബാധിച്ചതുമായി ബന്ധപ്പെട്ട എഫ് ട്യൂൺ ക്രീം വിവാദത്തിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ഒരാഴ്ചയ്ക്കുള്ളിൽ മുഖത്തിന് മാറ്റമുണ്ടാകുമെന്ന് അവകാശപ്പെടുന്ന ക്രീമുകളുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന മുന്നറിയിപ്പും
News Desk23-Nov-2026മദ്യപാനക്കേസിൽ വികാരിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം ; പള്ളിമേടയിൽ പൂട്ടിയിട്ടു ! സഭാനേതൃത്വം ഇടപെട്ടു - തനിക്കെതിരായ പൊലീസ് കേസ് ആസൂത്രിത നീക്കമാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വികാരി പ്രതികരിച്ചു. പള്ളിയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്തതാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് വികാരിയെ അനുകൂലിക്കുന്നവരുടെ ആരോപണം. പ്രതിഷേധം ശക്തമായതോടെ സഭാനേതൃത്വം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വികാരിയെ മാറ്റണമെന്ന ആവശ്യത്തിൽ സഭയുടെ തീരുമാനം നിർണായകമാകും.
News Desk23-Nov-2026ട്യൂഷന് പോകാത്തതിന് അമ്മയുടെ ശാസന ; മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച പ്ലസ് ടു വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു - കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ട്യൂഷന് പോകാത്തതുമായി ബന്ധപ്പെട്ട് അമ്മ ശാസിച്ചതിൽ മനംനൊന്ത് ശ്രീമയി വീട്ടിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കളും നാട്ടുകാരും ഉടൻ തന്നെ പെൺകുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
News Desk23-Nov-2026ഔദ്യോഗിക ആവശ്യങ്ങൾക്ക് വാട്ട്സ്ആപ്പ് വേണ്ട ! കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ് : ലോഗ് ഔട്ട് ചെയ്യാതെ വിട്ടാൽ അക്കൗണ്ട് സൈബർ കുറ്റവാളികളുടെ കൈകളിൽ - ഓഫീസ് കമ്പ്യൂട്ടറുകൾ, സൈബർ കഫേകൾ, ഹോട്ടലുകളിലെ ബിസിനസ് സെന്ററുകൾ, പൊതുവായി ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവയിൽ വാട്ട്സ്ആപ്പ് വെബ് ലോഗിൻ ചെയ്യുന്നതിനെതിരെയും നിർദേശമുണ്ട്. ഉപയോഗം കഴിഞ്ഞാൽ ലോഗ് ഔട്ട് ചെയ്യുക, ആക്ടീവ് സെഷനുകൾ പരിശോധിക്കുക! ചെറിയൊരു അശ്രദ്ധ പോലും വലിയ സൈബർ സുരക്ഷാ ഭീഷണിക്ക് വഴിയൊരുക്കാമെന്ന ഓർമപ്പെടുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
News Desk23-Nov-2026പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷിച്ച് കോടതി - ഒരു വർഷത്തെ തടവിനൊപ്പം 50,000 രൂപ പിഴയും സ്പെഷ്യൽ കോടതി വിധിച്ചു. അതേസമയം, ശ്രീജിത്ത് രവിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. 2022 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അയ്യന്തോൾ ഗ്രൗണ്ടിന് സമീപം വെച്ച് വിദ്യാർഥിനികൾക്ക് നേരെ നടൻ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. വിചാരണയ്ക്കിടെ 21 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ
News Desk23-Nov-2026മല്ലപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്കിലെ സ്വർണ്ണപ്പണയ തട്ടിപ്പിൽ സിപിഎമ്മിന്റെ സമരം അപഹാസ്യം - മല്ലപ്പള്ളി താലൂക്കിൽ വർഷങ്ങളായി സിപിഎം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിൽ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പുകളിലും അഴിമതികളിലും ഉൾപ്പെട്ട നേതാക്കളെയും ജീവനക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചുവരുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സിപിഎം ഏരിയ സെക്രട്ടറി ജീവനക്കാരനായിരുന്ന ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക് ഇതിന് ഉദാഹരണമാണെന്നും അവർ പറഞ്ഞു. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നതിനായി ഹൈക്കോടതിയിൽ വരെ നിയമപോരാട്ടം നടക്കുന്ന ചെങ്ങരൂർ, കൊറ്റനാട്, കോട്ടാങ്ങൽ സഹകരണ ബാങ്കുകൾക്ക് മുന്നിലാണ് സിപിഎം സമരം നടത്തേണ്ടതെന്നും എബി മേക്കരിങ്ങാട്ടും പ്രൊഫ. പി.കെ. മോഹൻരാജും ആവശ്യപ്പെട്ടു.
News Desk23-Nov-2026തിരുവല്ലയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ ; രണ്ട് കേസുകളിലായി 1.705 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു ! മൂന്ന് പേർ റിമാൻഡിൽ - കുമ്പനാട് കിഴക്കേ വെള്ളിക്കര ചരിവുപറമ്പിൽ വീട്ടിൽ സോളമൻ തോമസിന്റെ മകനാണ് ഇയാൾ. മഞ്ഞാടി ഭാഗത്തുവെച്ചാണ് ഇയാളെ കണ്ടെത്തിയത്. ഈ സംഭവത്തിലും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മയക്കുമരുന്നിന്റെ ഉറവിടം, പ്രതികൾക്ക് ലഹരിമരുന്ന് ലഭിച്ച സാഹചര്യം, വിൽപ്പനയ്ക്കായി മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് വിപണനവുമായി ബന്ധപ്പെട്ട കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
News Desk23-Nov-2026സ്ത്രീകൾക്ക് തുല്യ അന്തസ്സും അവകാശങ്ങളും ഉറപ്പാക്കുന്ന സമൂഹം വളരണം : ജസ്റ്റിസ് കുര്യൻ ജോസഫ് - സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനവും ഭരണഘടനാ ദിനവും സംയുക്തമായി ആചരിക്കുന്നതിന്റെ ഭാഗമായി വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്റെ ആഭിമുഖ്യത്തിൽ തിരുമൂലപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച 'നീതിയുടെ വെളിച്ചം
News Desk23-Nov-2026രാജ്യസ്നേഹം മുദ്രാവാക്യമല്ല, തലമുറകളിലേക്ക് പകരേണ്ട സംസ്കാരം : ദേശീയബോധത്തെക്കുറിച്ച് മോഹൻലാൽ - ഇത്തരം സിനിമകളുടെ ഭാഗമായി നിരവധി പട്ടാള ക്യാമ്പുകളിലും അതിർത്തി പ്രദേശങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. പുസ്തകങ്ങളിൽ വായിച്ചറിഞ്ഞതിനപ്പുറം രാജ്യസ്നേഹവും ദേശീയബോധവും നേരിട്ട് അനുഭവിച്ചറിയാൻ
News Desk23-Nov-2026വീണാ ജോർജിനെതിരെ ഗുരുതര ആരോപണവുമായി അബിൻ വർക്കി - 21 കോടിയുടെ വികസന ഫണ്ട് അഞ്ച് വർഷംകൊണ്ട് ചെലവഴിച്ചില്ല ; വീണാ ജോർജിനെതിരെ ഗുരുതര ആരോപണവുമായി അബിൻ വർക്കി
News Desk23-Nov-2026കുവൈറ്റിൽ പത്തനംതിട്ടക്കാരുടെ മഹാസംഗമം - പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ PDA പ്രസിഡന്റ് ലാലു ജേക്കബ് അധ്യക്ഷത വഹിച്ചു. ഫിനാൻസ് കൺവീനർ ചാൾസ് പി. ജോർജ് സ്വാഗതവും ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു നന്ദിയും രേഖപ്പെടുത്തി.
News Desk22-Nov-2026സൗന്ദര്യത്തിന്റെ പേരിൽ വിഷം വിൽക്കുന്നവർ കുടുങ്ങും - സൗന്ദര്യത്തിന്റെ പേരിൽ വിഷം വിൽക്കുന്നവർ കുടുങ്ങും ! 'ഓപ്പറേഷൻ സൗന്ദര്യ' വീണ്ടും ശക്തമാക്കി സർക്കാർ : വ്യാജ ക്രീമുകൾക്കും പ്രോട്ടീൻ പൊടികൾക്കും വിൽപ്പന നിരോധന ഭീഷണി
News Desk22-Nov-2026ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസം ശക്തമായ മഴയും ഇടിമിന്നലും : 7 ജില്ലകളിൽ യെല്ലോ അലർട്ട് - കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും
News Desk22-Nov-2026എഐയെക്കുറിച്ച് മുൻ ഗൂഗിൾ എൻജിനീയറുടെ ഞെട്ടിക്കുന്ന പ്രവചനം - അടുത്ത 10 വർഷത്തിനുള്ളിൽ മനുഷ്യവംശം തന്നെ ഇല്ലാതാകുമോ ? എഐയെക്കുറിച്ച് മുൻ ഗൂഗിൾ എൻജിനീയറുടെ ഞെട്ടിക്കുന്ന പ്രവചനം ; വിരമിക്കൽ സമ്പാദ്യം പോലും നിർത്തിയെന്ന് വെളിപ്പെടുത്തൽ
News Desk22-Nov-2026മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ വൻ സ്വർണപ്പണയ തട്ടിപ്പ് - പത്തനംതിട്ട മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ വൻ സ്വർണപ്പണയ തട്ടിപ്പ് ; ഒരുകോടിയിലധികം രൂപയുടെ ക്രമക്കേട് ! അന്വേഷണം കൂടുതൽ പേരിലേക്ക് !
News Desk20-Nov-2026സാധാരണ തേങ്ങയ്ക്ക് രണ്ടര ലക്ഷം രൂപ - സാധാരണ തേങ്ങയ്ക്ക് രണ്ടര ലക്ഷം രൂപ ! അരമണിക്കൂർ നീണ്ട ലേലം : സ്വന്തമാക്കാൻ ഭക്തരുടെ വാശിയേറിയ മത്സരം
News Desk20-Nov-2026അനധികൃത സംഘങ്ങൾക്കെതിരെ മലപ്പുറം പൊലീസിന്റെ നടപടി - മലപ്പുറം: ചികിത്സാ സഹായം, യതീംഖാനകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിവിധ ട്രസ്റ്റുകൾ എന്നിവയുടെ പേരിൽ വീടുകൾ കയറിയിറങ്ങി അനധികൃതമായി പണം പിരിക്കുന്ന സംഘങ്ങൾക്കെതിരെ കർശന നടപടിയുമായി മലപ്പുറം പൊലീസ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം പിരിവുകൾ വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്ന് സമഗ്ര അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. ഗിന്നസ് റെക്കോർഡ് ജേതാവും പൊതുപ്രവർത്തകനുമായ പടവണ്ണ അബ്ദുൽ സലീം നൽകിയ പരാതിയിലാണ് പൊലീസ് നടപടി. പണം പിരിക്കാൻ വീടുകളിലെത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ, സംഘടനകളുടെ ആധികാരികത, പിരിവിനുള്ള ഔദ്യോഗിക അനുമതി, ശേഖരിക്കുന്ന പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലാതെയാണ് പല സംഘങ്ങളും പ്രവർത്തിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രോഗികളുടെ ചികിത്സയ്ക്കും അടിയന്തര ആവശ്യങ്ങൾക്കുമെന്ന പേരിൽ പണം ചോദിച്ചെത്തുന്നവർ യഥാർഥത്തിൽ അംഗീകൃത സംഘടനകളുടെ പ്രതിനിധികളാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. വ്യാജ സംഘടനകളുടെ പേരിൽ പണം തട്ടിയെടുക്കാനുള്ള സാധ്യതയും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിലുള്ള പണപ്പിരിവുകൾ സാമ്പത്തിക തട്ടിപ്പുകൾക്ക് പുറമെ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും വഴിവെച്ചേക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
News Desk20-Nov-2026



















