” കാറുകളില്‍ ചൈല്‍ഡ് ലോക്ക് സംവിധാനം വേണ്ട ” ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍

ഡൽഹി:  കുട്ടികളുടെ സുരക്ഷ മുന്നിര്‍ത്തിയാണ് പിന്‍സീറ്റുകളിലെ ചൈല്‍ഡ് ലോക്ക് സംവിധാനം നിര്‍ബന്ധമാക്കിയിരുന്നത് . എന്നാല്‍ ചൈല്‍ഡ് ലോക്ക് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പുതിയ ഉത്തരവ് .

അക്രമികളുടെ ഇടയില്‍ അകപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് ചൈല്‍ഡ് ലോക്ക് കാരണം കാറില്‍ നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു . സ്ത്രീകളെ മാനസികമായും മറ്റും പീഡിപ്പിച്ചതായുള്ള പരാതികള്‍ മുംബയ്,​ ബംഗളൂരു,​ ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ലഭിച്ചിരുന്നു . ഇതെല്ലാം കണക്കിലെടുത്ത് ഇനിയിറങ്ങുന്ന കാറുകളില്‍ നിന്നും വാഹനമോടിക്കുന്നയാളുടെ നിയന്ത്രണത്തിലുള്ള ചൈല്‍ഡ് ലോക്ക് സംവിധാനം ഒഴിവാക്കാന്‍ മന്ത്രാലയം തീരുമാനിക്കുകായിരുന്നു .

RELATED STORIES