എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ  പ്രഖ്യാപിക്കും

നാളെ  ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് സെക്രട്ടേറിയേറ്റിലെ പി ആര്‍ ചേംബറിലാണ് ഫല പ്രഖ്യാപനം. മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ (keralaresults.nic.in) വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭ്യമാകും.


കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വിജയം ഇത്തവണ ഉണ്ടാകുമോ എന്നാണ് രക്ഷിതാകളും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുപോലെ ഉറ്റുനോക്കുന്നത്. 99.47 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനമായിരുന്നു ഇത്. ആദ്യമായിട്ടായിരുന്നു എസ് എസ് എല്‍ സി വിജയ ശതമാനം 99 കടക്കുന്നത്. എന്നാല്‍ ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യമുണ്ടായത് ഇത്തവണ വിജയശതമാനം കുറയാന്‍ കാരണമായേക്കും എന്നാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞ തവണ വിജയശതമാനം കൂടുതലായതിനാല്‍ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ എണ്ണവും കൂടുതലായിരുന്നു. ഫലപ്രഖ്യാപനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം വെബ്‌സൈറ്റില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു എസ് എസ് എല്‍ സി പരീക്ഷ നടന്നത്.

എസ്എസ്എസ്എല്‍സി പരീക്ഷകള്‍ പൂര്‍ത്തിയായി കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഇത്തവണ 4,26,999 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതിയിരുന്നു. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ ഉണ്ടായിരുന്നത്.

മലയാളം മീഡിയത്തില്‍ 1,91, 787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളുും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികളും കന്നഡ മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളും ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് ഉള്ളത് എന്നാണ് വിദ്യാഭ്യാസ വകുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

RELATED STORIES

  • പാസ്റ്റർ വിൽ‌സൺ എബ്രഹാമിന് ട്രിനിറ്റി ഇവഞ്ചലിക്കൽ ഡിവിനിറ്റി സ്കൂളിൽ നിന്ന് മിനിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു - ഡോ. വില്ലി എബ്രഹാം മോളി എബ്രഹാം എന്നിവരുടെ മകനാണ് ഡോ വിൽ‌സൺ. 90 വയസ്സ് തികഞ്ഞ പാസ്റ്റർ കെ.വി എബ്രഹാം തന്റെ കൊച്ചുമകന്റെ ബിരുദദാന ചടങ്ങിന് സാക്ഷിയായി. കേരളത്തിലെ ആദ്യകാല പെന്തക്കോസ്തു നേതാക്കന്മാരിൽ ഒരാളായിരുന്ന ചെത്തക്കൽ കീവർച്ചന്റെ (പാസ്റ്റർ പി ടി വർഗ്ഗീസ്) മകൻ രാജസ്ഥാൻ കേന്ദ്രമാക്കി

    കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിമാർ:വി ഡി സതീശൻ - കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളര്‍ന്ന നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികള്‍ കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പില്‍ അച്ഛനും മകനുമായുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ ഗുണ്ടകള്‍ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡില്‍ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ നിരവധി കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും നടക്കുന്നത്.” “നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് പോലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സിപിഎം ജില്ല, ഏരിയ കമ്മിറ്റികള്‍ക്ക് വിട്ടുകൊടുത്തതാണ് ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവര്‍ത്തിക്കുന്നതും അത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സി.പി.എം നേതാക്കളാണ്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്.”‘ “ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സേനയ്ക്ക് ഒരു തലവനുണ്ടോയെന്നു പോലും സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ക്രമസമാധാനം വീണ്ടെടുക്കാനും ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനും പോലീസ് അടിയന്തരമായി തയാറാകണം. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി തയാറാകണം.” – സതീശന്‍ ആവശ്യപ്പെട്ടു

    കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക് - കുവൈത്തിലെ അൽ ലിയ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി. അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചു.

    മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ - ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാർ 2 വർഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.

    കരമന അഖില്‍ കൊലപാതകത്തില്‍ മുഖ്യപ്രതി അപ്പു പിടിയിൽ - കരമന അഖില്‍ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയിൽ.മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന അഖില്‍ ആണ് പിടിയിലായത് . കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അപ്പു.

    ഒരു രാജ്യം ഒരു നേതാവ് മറ്റ് നേതാക്കളെ ഇല്ലാതാക്കാനുള്ള മോദി തന്ത്രം: അരവിന്ദ് കെജ്‌രിവാൾ - ഞങ്ങൾ ഒരു ചെറിയ പാർട്ടിയാണ്, പ്രധാനമന്ത്രി മോദി ഞങ്ങളെ തകർക്കാൻ ഒരു ശ്രമവും അവശേഷിപ്പിച്ചില്ല. ഞങ്ങളുടെ നാല് നേതാക്കളെ ഒരുമിച്ച് ജയിലിലേക്ക് അയച്ചു. വൻകിട പാർട്ടികളിലെ നാല് പ്രമുഖ നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും. എന്നാൽ ഇത് ഒരു പാർട്ടിയല്ല നിങ്ങൾ തകർക്കാൻ ശ്രമിച്ചാലും ഇത് വളർന്നുകൊണ്ടിരിക്കുന്ന ഒരു ആശയമാണ്.”

    സിനിമ നടിയുടെ ഗർഭത്തേക്കുറിച്ചുള്ള പുസ്തകത്തിലെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക്; അഭിഭാഷകൻെറ പരാതിയിൽ നടിക്ക് നോട്ടീസ് - കരീന കപൂറിനെതിരെ കേസെടുക്കാനുള്ള തൻ്റെ അപേക്ഷ തള്ളിയ അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ ആൻ്റണി ഹൈക്കോടതിയെ സമീപിച്ചു. കേസിൻ്റെ അടുത്ത വാദം ജൂലൈ ഒന്നിന് ഉണ്ടായേക്കും. ജബൽപൂർ സ്വദേശിയാണ് ആദ്യം ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ നടിയുടെ ഗർഭധാരണവുമായി താരതമ്യപ്പെടുത്താനാകില്ലെന്നും ക്രിസ്ത്യൻ സമൂഹത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നതാണ് പുസ്തകത്തിൻ്റെ തലക്കെട്ടെന്ന് ആൻ്റണി പരാതിയിൽ ആരോപിച്ചു. എന്നാൽ, കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ഇതേത്തുടർന്നാണ് സമാനമായ ഇളവ് ആവശ്യപ്പെട്ട് ആൻ്റണി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ‘ബൈബിൾ’ എന്ന വാക്കിൻ്റെ ഉപയോഗം ക്രിസ്ത്യാനികളുടെ വികാരത്തെ എങ്ങനെ വ്രണപ്പെടുത്തിയെന്ന് സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അദ്ദേഹത്തിൻ്റെ ഹർജിയും കോടതി തള്ളിക്കളഞ്ഞു. തുടർന്ന് അദ്ദേഹം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. അവിടെ നിന്നും അനുകൂല വിധി ലഭിച്ചിരുന്നില്ല.

    എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) സൂപ്പർ ഏജൻസി അല്ല; ഹൈക്കോടതി - ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദമാണ് ഇഡി കോടതിയില്‍ ഉന്നയിച്ചത്. അന്വേഷണ ഏജന്‍സി എന്ന നിലയില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ നടപടികളിലേക്കു കടക്കാനാവൂ എന്നും ഇഡി അറിയിച്ചു.

    ഹമാസിൻെറ രാഷ്ട്രീയ നേതാവും ഇസ്രായേലിൻെറ നോട്ടപുള്ളിയുമായ യഹ്‌യ സിൻവറെ കാണാനില്ല എന്ന് റിപ്പോർട്ട് - 2023 ഒക്ടോബറിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ-ഗാസ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 34,500-ലധികമായി ഉയർന്നു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞതായി

    കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി; വാദമുഖങ്ങളെ തള്ളി ഇഡിക്ക് കനത്ത തിരിച്ചടി - കഴിഞ്ഞ ചൊവ്വാഴ്ച വിശദ വാദം നടന്ന കേസില്‍ ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നാണ് സുപ്രിംകോടതി അന്ന് നില

    മനുഷ്യ മസ്തിഷ്കത്തിൽ ഘടിപ്പിച്ച ആദ്യ ഇലക്ട്രോണിക്ക് ചിപ്പിന് തകരാർ; വെളിപ്പെടുത്തലുമായി കമ്പനി - മസ്തിഷ്‌കത്തിൽ ചിപ്പുമായി അർബാഗ് 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. ശസ്ത്രക്രിയക്കുശേഷമുള്ള ആദ്യ ആഴ്ചകളിൽ ചിപ്പിന് സാങ്കേതിക പ്രശ്നങ്ങളുണ്ടായെന്നും ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെന്നും കമ്പനി പറയുന്നു. ചെറിയ ഇലക്‌ട്രോഡുകൾ ഉപയോഗിച്ചാണ് ചിപ്പിന്റെ പ്രവർത്തനം. എന്നാൽ, മസ്തിഷ്‌കവുമായി ബന്ധിപ്പിച്ച ഇലക്‌ട്രോഡുകളടങ്ങിയ ചില അതിസൂക്ഷ്മനാരുകൾ കോശങ്ങളിൽനിന്ന് പിൻവാങ്ങിയതാണ് ബുദ്ധിമുട്ടുകൾക്ക്‌ കാരണം. ഈ സമയം ഉപകരണത്തിൽനിന്ന് ലഭിക്കുന്ന ഡേറ്റയുടെ അളവ് കുറഞ്ഞതായും ഇതോടെ ചിപ്പിന്റെ വേഗവും കൃത്യതയും അളക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടെന്നും കമ്പനി ബ്ലോഗ്‌പോസ്റ്റിൽ പറയുന്നു. എന്നാൽ, എത്ര നാരുകൾക്ക് തകരാറുണ്ടായെന്ന് കമ്പനി പറയുന്നില്ല. അൽഗൊരിതം മാറ്റി ഈ പ്രശ്നം പരിഹരിച്ചതായി ന്യൂറാലിങ്ക് പറഞ്ഞു. സാധാരണദിവസങ്ങളിൽ എട്ടുമണിക്കൂർവരെ അർബാഗ് ചിപ്പുപയോഗിക്കുന്നുണ്ടെന്നും വാരാന്തത്തിൽ അത് 10 മണിക്കൂർവരെ നീളുമെന്നും കമ്പനി പറയുന്നു. 1024 ഇലക്‌ട്രോഡുകളടങ്ങിയ മനുഷ്യതലനാരുകളെക്കാൾ നേർത്ത 64 നാരുകളാണ് ന്യൂറാലിങ്കിന്റെ ബ്രെയിൻ ചിപ്പിലുള്ളത്. പക്ഷാഘാതം, പാർക്കിൻസൺ തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങളുള്ളവർക്കും അംഗപരിമിതിയുള്ളവർക്കും അവരുടെ ചിന്തകളുപയോഗിച്ച് വേഗത്തിൽ ടൈപ്പ് ചെയ്യാനും കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ചിപ്പിലൂടെ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

    പാക്കിസ്ഥാനു വേണ്ടി ചാര പ്രവർത്തി ; ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ - ഇന്ത്യൻസായുധ സേനയെയും പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണ-വികസന സ്ഥാപനങ്ങളെയും കുറിച്ചുള്ള അതീവരാഹസ്യമായ വിവരങ്ങൾ പ്രവീൺ മിസ്ര ചോർത്തിയിരുന്നുവെന്ന് ഗുജറാത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ

    പടക്ക നിർമാണ ശാലയിലെ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു ; മരണസംഖ്യ ഉയരാൻ സാധ്യത - അപകടത്തിൽ പരിക്കേറ്റ 12-ഓളം പേരെ ശിവകാശിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ഇവരിൽ അഞ്ചുപേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയരുമെന്നാണ് സൂചന. സ്ഥലത്ത് പോലീസും അഗ്നിശമനസേനയും രക്ഷാപ്രവർത്തനം

    ഗതാഗത മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് - ഇന്നുമുതല്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം. തീയതി ലഭിച്ച അപേക്ഷകരോട് സ്വന്തം വാഹനത്തില്‍ ടെസ്റ്റിന് എത്താന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തും ടെസ്റ്റ് നടത്തും. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാം. സര്‍ക്കാര്‍ സ്ഥലങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ല

    ആത്മീയ യാത്ര പ്രഭാഷകൻ ഡോ. കെ.പി. യോഹന്നാൻ നിര്യാതനായി - ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ നിര്യാതനായി. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം

    ഡോ. കെ. പി. യോഹന്നാന് വാഹന അപകടത്തില്‍ ഗുരുതര പരുക്ക് - ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ

    ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍, നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു - ലിയനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്‌ലെറ്റും അഭിനയിച്ച 1997 ലെ പ്രണയ ചിത്രത്തിൽ ടൈറ്റാനിക്കിലെ ക്യാപ്റ്റനായിരുന്നു എഡ്വേർഡ് സ്മിത്തിനെയാണ് ഹിൽ അവതരിപ്പിച്ചത്. 11 അക്കാദമി

    കൊല്ലപ്പെട്ട നവജാതശിശുവിന്റെ സംസ്കാരം ഇന്ന്; അമ്മ ആശുപത്രിയിൽ തുടരുന്നു - ഇതിന്റെ ഭാഗമായി നാട് നീളെ എല്‍ഡിഎഫ് അടക്കം വ്യാപകമായി പ്രചാരണ ബോര്‍ഡുകളും കൊടി തോരണങ്ങളും സ്ഥാപിച്ചിരുന്നു. നീക്കം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാതൃകപരമായി മുന്നിട്ടിറങ്ങണമെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തിലെ നിര്‍ദ്ദേശം. വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവയെല്ലാം നീക്കം ചെയ്യണമെന്നും സിപിഐഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

    എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല - രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് സന്ദര്‍ശനം. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറില്‍ ചില അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധ