പാക്കിസ്ഥാനു വേണ്ടി ചാര പ്രവർത്തി ; ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി : പാക്കിസ്ഥാൻ രഹസ്യന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയ ഒരാൾ ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ അറസ്റ്റിൽ . പ്രവീൺ മിശ്ര എന്ന ആളാണ് അറസ്റ്റിലായത് .

ഇന്ത്യൻസായുധ സേനയെയും പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണ-വികസന സ്ഥാപനങ്ങളെയും കുറിച്ചുള്ള അതീവരാഹസ്യമായ വിവരങ്ങൾ പ്രവീൺ മിസ്ര ചോർത്തിയിരുന്നുവെന്ന് ഗുജറാത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് (സിഐഡി) പറഞ്ഞു.

ഉദം പൂരിലെ മിലിട്ടറി ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് സിഐഡി അന്വേഷണം ആരംഭിച്ചത് . ബാറൂജ് ജില്ലയിലെ അങ്കലേശ്വർ നിവാസിയും ബീഹാറിലെ മുസാഫർപൂർ സ്വദേശിയുമായ പ്രവീൺ മിശ്ര, രാജ്യത്തിനെതിരെ ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നക്രിമിനൽ ഗൂഢാലോചന നടത്താൻ പാകിസ്ഥാൻ രഹസ്യന്വേഷണ പ്രവർത്തകനുമായി വാട്സ്ആപ്പ് കോളുകളിലൂടെയും ഓഡിയോ ചാറ്റിലൂടെയും ബന്ധപ്പെട്ടിരുന്നുവെന്ന് സിഐഡി പറഞ്ഞു .

പാക്കിസ്ഥാനിലെ രഹസ്യന്വേഷണ ഏജൻസിക്ക് ഇയാൾ വിവരങ്ങൾ അയച്ചുവെന്ന് കണ്ടെത്തിയതിയതായി സിഐഡി അറിയിച്ചു.

ആംഡ് ഫോഴ്സ്, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ )ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ )എന്നിവയിൽ നിലവിലുള്ളതോ , വിരമിച്ചതോ ആയ ജീവനക്കാരെ മിസൈൽ സിസ്റ്റം വികസനത്തിന്റെ ഗവേഷണ – വികസനവുമായി ബന്ധപ്പെട്ട് ജീവനക്കാരെയും രഹസ്യ വിവരങ്ങൾ കൈമാറുന്നതിന് പാക്കിസ്ഥാൻ ഉപയോഗിക്കുന്നതായി മിലിട്ടറി ഇൻ്റലിജസ് സി ഐ ഡി -ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

RELATED STORIES