ഡോ. കെ. പി. യോഹന്നാന് വാഹന അപകടത്തില്‍ ഗുരുതര പരുക്ക്
തിരുവല്ല: ആത്മീയ യാത്രാ,  ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാൻ എന്ന കെ.പി. യോഹന്നാന് വാഹന അപകടത്തില്‍ ഗുരുതര പരുക്ക്. അമേരിക്കയിലെ ഡാളസിൽ പ്രഭാത നടത്തത്തിനിടെ കാർ ഇടിച്ചാണ് അപകടമെന്ന് പറയപെടുന്നു.
നെഞ്ചത്തും ഗുരുതര പരുക്കുകൾ ഉണ്ട്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഭാ വക്താവാണ് അപകടവിവരം ഔദ്യോഗികമായി അറിയിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽനിന്ന് അമേരിക്കയിലെത്തിയത്.
പ്രഭാത സവാരിക്കിടെ വേറെ ആരുടെയോ കാർ ഇടിച്ചാണ് അപകടം. അപകടത്തിൽ ദുരൂഹത ഉണ്ടെന്നും പറയപെന്നു. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് 05:30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ എയർ ലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതഡിസ്റ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇപ്പോൾ അടിയന്തിര ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചിരിക്കുന്നു.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുത്തിരുന്നത് എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത് എന്നും പറയപെടുന്നു.

RELATED STORIES