ആത്മീയ യാത്ര പ്രഭാഷകൻ ഡോ. കെ.പി. യോഹന്നാൻ നിര്യാതനായി
Reporter: News Desk 08-May-20246,689
പത്തനംതിട്ട: തിരുവല്ലയിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ നിര്യാതനായി . അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് നിര്യാതനായത്. സഭാ വിശ്വാസികളെ കണ്ണീരിലാഴ്ത്തി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ പ്രഥമ മെത്രാപ്പോലീത്ത യാത്രയായി. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി.
1974 ൽ അമേരിക്കയിലെ ഡാളസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി സേവനം തുടങ്ങി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതത്തിൽ ഒത്തിരി നേട്ടങ്ങൾ സമ്പാദിച്ചു. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. കുറെ കാലങ്ങൾക്ക് മുമ്പുവരെ ആത്മീയ യാത്രാ റേഡിയോ പ്രഭാഷണം ജനഹൃദയങ്ങൾക്ക് ആശ്വാസമായിരുന്നു. ലോക സുവിശേഷീകരണത്തിന് ഒരു പരിതി വരെ തൻ്റെ സന്ദേശം ആശ്വാസമായിട്ടുണ്ട് എന്ന് പറയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
തൻ്റെ സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപം നൽകി. ഈ സമയം മുതൽ കുറെ പ്രശ്നങ്ങളുടെ നിഴലുകൾ താൻ അനുഭവിക്കേണ്ടി വന്നു. എങ്കിലും എതിരുകളെ വകവക്കാതെ സധൈര്യം മുമ്പോട്ട് തന്നെ പോയി ക്കൊണ്ടിരുന്നു.
ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി ഈ പ്രസ്ഥാനം മാറി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ ബിലിവേഴ്സ് മെഡിക്കൽ കോളേജും കുട്ടികൾക്ക് പഠിക്കുവാൻ സ്കൂളുകൾ ബൈബിൾ കോളേജുകൾ തുടങ്ങിയവകൾ തൻ്റെ സംഭാവനയായിരുന്നു.
ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു വിവിധ സമയങ്ങളിൽ സമൂഹത്തിന് വേണ്ടതായ കാരുണ്യ സ്പർശമാകാൻ തൻ്റെ പ്രവർത്തനങ്ങൾ മുൻപന്തിയിലായിരുന്നു. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം ഡോ. കെ.പി. യോഹന്നാന് ലഭിച്ചു.