ലൈംഗിക വിദ്യാഭ്യാസം പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

രണ്ട് വര്‍ഷത്തിനകം പുതുക്കിയ പാഠ്യപദ്ധതി പുറത്തിറക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.


സര്‍ക്കാര്‍ മിക്സ്ഡ് സ്‌കൂള്‍ പ്രോത്സാഹിപ്പിക്കും. സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് തടയും. ഉച്ചഭക്ഷണ വിതരണത്തിനായി 100 കോടി രൂപ അനുവദിക്കുക, സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയതായും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

RELATED STORIES