ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് വാട്‌സാപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം

പാലക്കാട് തൃത്താല ഒതളൂര്‍ കൊങ്ങശ്ശേരി വളപ്പില്‍ ഉഷ നന്ദിനിയാണ് (57) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുരളീധരനെ (62) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരന്‍ പൊലീസിനോട് പറഞ്ഞു. ഉഷ മാസങ്ങളായി തളര്‍ന്നു കിടപ്പിലായിരുന്നു. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി മനോജ്കുമാര്‍, തൃത്താല എസ്‌ഐഎന്നിവര്‍ സ്ഥലത്തെത്തി.

കിടപ്പിലായ ഭാര്യയെ രാവിലെ 9 മണിയോടെ മുരളീധരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃത്താല പൊലീസ് അറിയിച്ചു. 'ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്' എന്നാണ് പ്രതി ഫാമിലി ഗ്രൂപ്പില്‍ ശബ്ദ സന്ദേശം അയച്ചത്. ബന്ധുക്കള്‍ വിവരമറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് മുരളീധരനെ കസ്റ്റഡിയിലെടുത്തു.

കൊലപാതക വിവരം മുരളീധരന്‍ തന്നെയാണ് ബന്ധുക്കളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ചത്. തൃത്താല പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.

RELATED STORIES