ശിവഗിരി മഠത്തിലെ സ്വാമി വര്‍ക്കല മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കി

അമേരിക്കന്‍ മലയാളിയായ യുവതിയാണ് സ്വാമി ഗുരുപ്രസാദിനെതിരെ രഹസ്യമൊഴി നല്‍കിയത്. മുഖ്യമന്ത്രിക്കും ഡി ജി പിക്കും ഇതുമായി ബന്ധപ്പെട്ട നല്‍കിയ പരാതിയില്‍ പൊലീസ് സ്വാമി ഗുരുപ്രസാദിനെ രക്ഷിക്കാനായി ഒളിച്ചു കളിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതെ തുടര്‍ന്നാണ് വര്‍ക്കല മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നല്‍കാന്‍ അവസരം നല്‍കണമെന്ന് അതിജീവിത കോടതിയോട് അഭ്യര്‍ത്ഥിച്ചത്. ഇന്നലെ തന്റെ അഭിഭാഷനോടൊപ്പമാണ് അതിജീവിത കോടതിയിലെത്തി സ്വാമിക്കെതിരെ രഹസ്യമൊഴി നല്‍കിയത്.


അമേരിക്കന്‍ മലയാളിയായ യുവതിക്കെതിരെ സ്വാമി ഗുരുപ്രസാദ് നടത്തിയ ലൈംഗികപീഡന പരാതിയെക്കുറിച്ച് സൗത്ത് ലൈവ് എന്ന പ്രമുഖ ഓൺലൈൻ ന്യൂസ് പോർട്ടൽ ആണ് വാർത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

2019 ജൂലായ് 19 ന് അമേരിക്കയിലെ ടെക്‌സാസിലെ അവരുടെ വീട്ടില്‍ അതിഥിയായി താമസിക്കവേ സ്വാമി ഗുരുപ്രസാദ് ഇവരെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് ഇവര്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ നടപടിയുണ്ടായില്ല. മുഖ്യമന്ത്രിക്കും, ഡി ജി പിക്കും പരാതി നല്‍കിയിട്ടും അതിജീവിതക്ക്് അനുകൂലമായി ഒരു നീക്കവും ഉണ്ടായില്ലന്ന് ഇവര്‍ പരാതിപ്പെടുന്നു.

അതോടൊപ്പം സ്വാമിയുടെ ആള്‍ക്കാര്‍ എന്ന് പറയുന്നവര്‍ അതിജീവിതയുടെ പത്തനംതിട്ടയിലെ വീട്ടിലെത്തി വൃദ്ധയായ അമ്മയെ ഭീഷണിപ്പെടുത്തുകയും വലിയ സൈബര്‍ ആക്രമണങ്ങള്‍ ഇവര്‍ക്കും കുടുംബത്തിനും നേരിടേണ്ടി വരികയും ചെയ്തു. സ്വാമിയുടെ പീഡനശ്രമത്തെത്തുടര്‍ന്ന് താന്‍ ഡിപ്രഷന് അടിമയാവുകയും ചികല്‍സ തേടുകയും ചെയ്തതായും അതിജീവിത പറയുന്നു.

അമേരിക്കയില്‍ ശിവഗിരി മഠത്തിന്റെ ഒരു ആശ്രമം തുടങ്ങുക എന്ന ലക്ഷ്യവുമായാണ് ഗുരുധര്‍മ പ്രചരണസംഘത്തിന്റെ ചുമതലയുണ്ടായിരുന്ന സ്വാമി ഗുരുപ്രസാദ് വിസിറ്റിംഗ് വിസയില്‍ അമേരിക്കയിലെ ടെക്‌സാസില്‍ എത്തുന്നത്. ടെക്‌സാസ് സംസ്ഥാനത്ത് ഒരു നോണ്‍ പ്രോഫിറ്റ് സ്ഥാപനമായി സനാ- ശിവഗിരി മഠം എന്ന പേരില്‍ ആശ്രമം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അവിടെയുള്ള ഗുരു ഭക്തരുടെ വീടുകളിലാണ് സ്വാമി ഗുരുപ്രസാദിന് താമസമൊരുക്കിയിരുന്നതും. 2019 ല്‍ അമേരിക്കയിലെത്തിയ സ്വാമി അവിടെയുള്ള ഗുരുഭക്തരുമായി ചേര്‍ന്ന് ആശ്രമം നിര്‍മിക്കുന്ന വേളയിലാണ് പരാതിക്കാരിയായ യുവതിയുടെ വീട്ടില്‍ അതിഥിയായെത്തുന്നത്. 2019 ജൂലായ് 19 ന് സ്ത്രീയുടെ ഭര്‍ത്താവിന് ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് കുറെ മണിക്കൂറുകള്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. ആസമയത്താണ് ഗുരുപ്രസാദ് സ്വാമി ഇവരെ ബലമായി കടന്ന് പിടിച്ച് കിടക്കയിലേക്ക് കൊണ്ടു പോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

RELATED STORIES