കൃപ ലഭിച്ചവരെ കൊണ്ട് ദൈവം പണികഴിപ്പിച്ച പെട്ടകം

കൃപ ലഭിച്ചവരെ കൊണ്ട് ദൈവം പണികഴിപ്പിച്ച പെട്ടകവും കൃപ ലഭിച്ചവർ സ്വയം പണിയുന്ന ബാബേൽ ഗോപുരസമാനമായ പെട്ടകവും വർത്തമാന കാലത്തിൽ നഷ്ടപ്പെട്ട കൃപയുടെ ജീവനുള്ള പെട്ടകം തേടി തിരുവചനത്തിലൂടെ ഒരു യാത്ര. ഋതുഭേതങ്ങൾക്കനുസൃതമായ് ഗതിഭേദം വരുത്തുന്ന പൊള്ളുന്നചൂടും, അതിശൈത്യവുമുള്ള മരുഭൂമിയിലൂടെയാണ് യാത്ര. മണലാരണ്യത്തിന്റെ നിറമുള്ള തിരിച്ചറിയാൻ കഴിയാത്ത ഉഗ്രവിഷമുള്ള സർപ്പങ്ങൾ പതിയിരുന്നു ശത്രുവിനെ യുദ്ധം ചെയ്തു തോൽപ്പിക്കുന്ന യുദ്ധഭൂമി. പതിയിരിക്കുന്ന ഈ ശത്രുവിനെയും അവന്റെ ചേവകരെയും ദൃശ്യമണ്ഡലത്തിൽ പോലും നമുക്ക് കാണാൻ കഴിയില്ല, അപ്പോൾ പിന്നെ അദൃശ്യ മണ്ഡലത്തിലെ കാര്യം പറയേണ്ടതുണ്ടോ. ഇവിടെ, ആഗ്രഹിക്കുന്ന ഹൃദയങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു ദൈവവും, നമ്മുടെ രക്ഷകനും വീണ്ടെടുപ്പുകാരനുമായ കൃപയുടെ നാഥനായ യേശുവും, സ്വർഗീയ ഇഷ്ടങ്ങൾ നിവൃത്തിയാക്കാൻ പിതാവിന്റടുത്തു നിന്ന് നമുക്ക് അയച്ചു തന്നിട്ടുള്ള കാര്യസ്ഥനായ പരിശുദ്ധാത്മാവും, ദൈവേഷ്ടപ്രകാരമുള്ള ആഗ്രഹങ്ങൾ സാധിച്ചു തരികയും നമ്മെ സകല സത്യത്തിലും വഴിനടത്തുകയും ചെയ്യും.


പരിശുദ്ധാത്മാവ് നമുക്ക് ആദ്യം കാണിച്ചു തരുന്നത് നോഹഅപ്പച്ചനെ ആണ്. ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ചിരിക്കുന്നുവെന്നും അവന്റെ ഹൃദയവിചാരങ്ങളും എല്ലായെപ്പോഴും ദോഷത്തിലേക്കു ആകുന്നുവെന്നും യഹോവ കണ്ടു, അവനെ സൃഷ്ടിച്ചതിനാൽ യഹോവ ദുഃഖിച്ചു. ഞാൻ സൃഷ്‍ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു. എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു. വഷളത്വം നിറഞ്ഞ, വക്രതയും കോട്ടവുമുള്ള തലമുറയിൽ നോഹ നീതിമാനും നിഷ്കളങ്കനുമായിരുന്നു. അവൻ ദൈവത്തോട് കൂടെ നടന്നു, ദൈവം തന്നെ നീതിമാനെന്നു സാക്ഷ്യം പറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് നോഹ.


ദൈവത്തിന്റെ ലോകത്തിലെ ന്യായവിധിയിൽ നിന്ന് രക്ഷ നേടാൻ, ദൈവത്തിന്റെ കൃപ ലഭിച്ച താനും തന്റെ കുടുംബവും, ഒപ്പം ഒരു ശേഷിപ്പും രക്ഷപ്രാപിക്കാൻ തന്നെക്കൊണ്ട് ദൈവത്തിന്റെ രൂപകല്പനയാൽ ആക്ഷരികമായി പണികഴിപ്പിച്ച പെട്ടകം. ആ പെട്ടകം പണിതു പൂർത്തിയാക്കിയപ്പോൾ ദൈവത്തിന്റെ ഭൂമിയിലെ ന്യായവിധിയിൽ നിന്നും തനിക്കും തന്റെ കുടുബത്തിനും ദൈവംതന്നെ തിരഞ്ഞെടുത്തു വേർതിരിച്ച ഒരു ശേഷിപ്പിനും ആ രക്ഷാപെട്ടകത്തിൽ കയറി രക്ഷ പ്രാപിക്കാനും സാധിച്ചു. ശേഷം കാര്യങ്ങൾ തിരുവചനം ബോധ്യപ്പെടുത്തി തരുന്നുണ്ട്. എല്ലാവരും പെട്ടകത്തിൽ കയറിയതിനുശേഷം യഹോവ വാതിൽ അടച്ചു. നോഹയോട് പറഞ്ഞതുപോലെ തന്നെ ഭൂമിയിൽ പ്രളയം ഉണ്ടായി നാൽപതു ദിവസം, ജലപ്രളയം തുടർന്നു വെള്ളം പൊങ്ങിയപ്പോൾ പെട്ടകം ഭൂമിയിൽ നിന്നും ഉയർന്നു.


പെട്ടകം ഉള്ളിൽ ചുമന്നു ഉള്ളിൽ തന്നെ പണിയുന്ന ഒരു വിഭാഗം, ഒപ്പം പുറമെ ചുമക്കുകയും പുറമെ പണിയുകയും ചെയ്യുന്ന മറ്റൊരു വിഭാഗം. പഴയനിയമത്തിൽ അക്ഷരീകമായ് ചുമക്കുകയും, യുദ്ധം ചെയ്യുകയും പണിയുകയും ചെയ്യുന്നതു, പുതിയനിയമത്തിൽ ആത്മാവിൽ ചുമക്കുകയും, ആത്മാവിൽ യുദ്ധം ചെയ്യുകയും പണിയുകയുമാണ് ചെയ്യുന്നതു. ആക്ഷരികമായ പണിയപ്പെടലിനു വളർച്ചമുണ്ടാകില്ല  എന്നാൽ ആത്മാവിൽ പണിയുന്നതിന് വളർച്ചയും നിലനില്പും ഉണ്ടാകും. 


ഒരു ന്യായവിധി അടുത്ത് തന്നെയുണ്ട്, കർത്താവിന്റെ വരവ് അടുത്തിരിക്കുന്നു. ഒരു താത്കാലിക രക്ഷയൊക്കെ നാമും പ്രാപിച്ചിട്ടുണ്ട് പക്ഷെ! പെട്ടകം ഇപ്പോഴും വെള്ളത്തിൽ തന്നെയാണെന്ന് ഓർമ്മ വേണം. അത് ഒഴുകി നടക്കുകയാണ്. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ നമ്മെക്കാൾ ഏറെ യോഗ്യതയുള്ളവർ അനേകർ രക്ഷ പ്രാപിക്കാതെ മുങ്ങി മരിച്ചുകൊണ്ടിരിക്കുന്നു യുദ്ധം, കോവിഡ്, പ്രകൃതിദുരന്തങ്ങൾ പട്ടിണി തുടങ്ങിയവയാൽ. ക്രിസ്തുയേശുവിന്റെ കൃപയാൽ ലഭിച്ച രക്ഷാപെട്ടകത്തിന്റെ ഉള്ളിലെ വിവിധ നാമദേയത്തിലുള്ള സഭകളാകുന്ന അറകളിൽ രൂപാന്തരം പ്രാപിക്കാതെ ഇരിക്കുന്ന പക്ഷിമൃഗാതികളെ പോലെയാണ് നാമെന്ന കാര്യം വിസ്മരിക്കയുമരുത്. നാം ആയിരിക്കുന്ന അവസ്ഥയിൽ കൃപയാൽ കയറിപറ്റിയെങ്കിൽ കൃപയാൽ ലഭിക്കുന്ന നന്മകൾ പലതും അനുഭവിച്ചു കുടുംബത്തോടൊപ്പം, സഭയോടൊപ്പം പെട്ടകത്തിൽ-ആലയത്തിൽ അതിന്റെ പുഷ്ടി അനുഭവിച്ചു സ്വയം തൃപ്തിയടഞ്ഞു ആ ആശ്വാസത്തിൽ തന്നെ ഇരിക്കാൻ ആശയോടെ വിളിച്ചു വേർതിരിച്ചു പെട്ടകത്തിൽ കയറ്റിയവൻ ആഗ്രഹിക്കുന്നില്ല. 


ഒരു രൂപാന്തരം നമുക്ക് ആവശ്യമാണ്, നിത്യതയുടെ അരാമത്തു പർവ്വതത്തിൽ ഉറക്കാൻ ഇനി അധികകാലം ഇല്ല. ഒരു യഥാർത്ഥ മാനസാന്തരം അതിലൂടെയുള്ള ഒരു രൂപാന്തരം അത്യന്താപേക്ഷിതമാണ്. അന്ന് നോഹക്കു ലഭിച്ച കൃപയ്ക്കനുസൃതമായിതന്നെ ദൈവകൃപയിൽ ആശ്രയിച്ചു പെട്ടകം പണിതു അനേകരെ കുടുംബത്തോടൊപ്പം ഭൂമിയിലെ ആദ്യത്തെ ന്യായവിധിയിൽ നിന്ന് രക്ഷപെടുത്തിയെങ്കിൽ.. കാലചക്രത്തിന്റെ അതിവേഗ പാച്ചിലിൽ വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ കാലഘട്ടത്തിലൂടെയും കടന്നുപോയി.. ആ കാലഘട്ടത്തിലും ദൈവത്തിന്റെ ഒരു ന്യായവിധി സൊദോം ഗൊമോറ പട്ടണങ്ങൾക്കു നേരെയും ഉണ്ടായി. ആ ദേശത്തിനും അവിടെ പാർത്ത തന്റെ സഹോദരനും കുടുംബത്തിനും വേണ്ടി അബ്രഹാം ദൈവസന്നിധിയിൽ ഇടുവിൽ നിന്നു. ഫലം അബ്രഹാമിനെ ഓർത്തു ലോത്തിനെയും കുടുംബത്തെയും ദൈവം ന്യായവിധിയിൽ നിന്ന് രക്ഷപെടുത്തി. അനുസരണക്കേടു കാണിച്ച അഥവാ അനുസരണക്കേടിനാൽ രക്ഷയെ അലക്ഷ്യമാക്കിയ ലോത്തിന്റെ ഭാര്യ കണ്ണിനു  ഇമ്പമുള്ളതും ക്ഷണത്തിൽ കത്തിയമർന്നു ചാരമാകാൻ പോകുന്നതുമായ  ലോകമഹത്വങ്ങൾ നിറഞ്ഞ ലൗകിക സൗഭാഗ്യത്തിന്റെ മണൽ കൊട്ടാരങ്ങളിലേക്കു തിരിഞ്ഞു നോക്കി, ഉപ്പു തൂണായി തീർന്നു.. 


ഭൂമിയിലെ ഈ ന്യായവിധികളെക്കാൾ എത്രയോ ഭീകരവും ഭയാനകവുമാണ് വരാനിരിക്കുന്ന സ്വർഗീയ ന്യായവിധി. അതിൽ വെന്തുപോകാതെ, മുങ്ങിപ്പോകാതെ നിത്യ രക്ഷ പ്രാപിക്കാൻ നമുക്ക് ലഭിച്ച കൃപയ്ക്കും കൃപാവരങ്ങൾക്കും അനുസൃതമായി നാമും പെട്ടകം പണിയണം, നാം രക്ഷ പ്രാപിക്കുന്നതിനോടൊപ്പം നമുക്കുള്ളവരും, നമ്മിലൂടെ വിടുവിക്കപ്പെടേണ്ടവരും ആ പെട്ടകത്തിൽ കയറി നിത്യരക്ഷ പ്രാപിക്കണം. പുതിയനിയമ രക്തത്തിന്റെ അഥവാ കൃപയുടെ ഉടമ്പടി ലഭിച്ച വിശ്വാസികൾ അഥവാ ശുശ്രുഷകർ കൃപ ലഭിച്ച മറിയയെ പോലെ ആത്മാവിൽ പണിയണം. 


മറിയം, ന്യായവിധിയിൽ നിന്ന് ലോകത്തെ മുഴുവൻ  രക്ഷിക്കുവാൻ, രക്ഷപെടുവാൻ ക്രിസ്തുവെന്ന കൃപയുടെ നിത്യ രക്ഷാപെട്ടകം തന്നിലൂടെ പണിയപ്പെടേണ്ടതിനു  പൂർണ്ണമായ ദൈവഹിതത്തിനു ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചു കൊടുത്തു. കൃപലഭിച്ചവൾ, പെട്ടകത്തെ പണിയാൻ, ചുമക്കാൻ, ഒരു ദാസിയെപോലെ ഏല്പിച്ചു കൊടുത്തപ്പോൾ, അതിലൂടെ താൻ ജീവിതത്തിൽ അനുഭവിക്കേണ്ടിയിരുന്ന കഷ്ടതയുടെയും, നിന്ദയുടെയും, പരിഹാസത്തിന്റെയും, ഹൃദയത്തിൽ വാൾക്കടക്കും പോലെയുള്ള വേദനയുടെ അനുഭവങ്ങളും തന്നിലൂടെ ലോകത്തിനു ലഭിക്കാൻ പോകുന്ന മഹാ സന്തോഷത്തിന്റെ നിത്യരക്ഷ അഥവാ കൃപയുടെ ക്രിസ്തുവിനെ ഓർക്കുമ്പോൾ നൊടിനേരത്തേക്കുള്ള കഷ്ടം നിസ്സാരമെന്നവൾ എണ്ണി. വചനം ജഢമായ് കൃപയും സത്യവുമുള്ളവനായി അഥവാ കൃപയുടെ നിത്യരക്ഷാ പെട്ടകമായിത്തന്നെ പുറത്തുവന്നു.. നമ്മുടെ ഇടയിൽ പാർത്തു.. 


ദൈവത്തിന്റെ വായിൽ നിന്ന് പുറപ്പെട്ട വചനം ആത്മാവിൽ മറിയത്തിന്റെ ഉദരത്തിൽ വീണു. അത് ആത്മാവിൽ വളർന്നുകൊണ്ടിരുന്നു, മറിയം അത് ചുമന്നു, വഹിച്ചു.. സമയമായപ്പോൾ പെട്ടകംപണി പൂർത്തിയായപ്പോൾ ഈറ്റുനോവോടെ അവൾ പ്രസവിച്ചു. ലോകത്തെ മഹാന്യായവിധിയിൽ നിന്ന് രക്ഷിക്കുവാൻ, കന്യകയിൽ, ദാവീദിന്റെ പട്ടണത്തിൽ, ബത്ലഹേമിൽ ഒരു ശിശു ജനിക്കും എന്നുള്ള മുൻകാല പ്രവാചന്മാരിലൂടെയുള്ള ദൈവീക അരുളപ്പാടിന് നിവ്യത്തികരണം  വരുവാൻ കാലികളുടെ മദ്ധ്യത്തിൽ കാലിത്തൊഴുത്തിൽ വിശുദ്ധപ്രജ ജനിച്ചു... അവനാകുന്നു സാക്ഷാൽ മശിഹാ... ലോകരക്ഷകൻ.


ഈ ലോകരക്ഷന്റെ കൃപയാൽ, അവന്റെ അതെ ആത്മാവിനാൽ, നമ്മെ വീണ്ടും ജനിപ്പിച്ചു ദൈവം തന്നെ ശില്പിയായി പുത്രനാൽ പണികഴിപ്പിച്ച കൃപയുടെ നിത്യരക്ഷാ പെട്ടകത്തിൽ കയറുമാറാക്കിയെങ്കിൽ ആ ജീവനുള്ള, ക്രിസ്തുവാകുന്ന പെട്ടകത്തിനനുരൂപമായ ഓരോ ചെറു പെട്ടകങ്ങളായി നാമും പണിയപ്പെടണം. രക്ഷ സൗജന്യമാണ് അത് ക്രിസ്തുയേശുവിലാണ് നമുക്ക് ലഭിച്ചത്. അപ്പോൾ ക്രിസ്തുവിൽ ജനിച്ച നാം, നമ്മുടെ ആത്മമനുഷ്യൻ ക്രിസ്തു മാതൃകയിൽ അതെ ആത്മാവിൽ പണിയപ്പെടാൻ ഏല്പിച്ചു കൊടുക്കണം. നമ്മെക്കുറിച്ചുള്ള ആശയാലുള്ള വിളിയുടെയും, തിരഞ്ഞെടുപ്പിന്റെയും ഉറപ്പിനും, വിശ്വസ്തതക്കും അനുസൃതമായി, അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനുമുമ്പേ നമ്മിൽ നിക്ഷേപിച്ച കൃപാവര ശുശ്രുഷകൾക്കനുസൃതമായ് നാം പണിയണം, കാരണം കാലസമ്പൂർണതയിൽ സകലതും ക്രിസ്തുവിൽ, ഈ കൃപയുടെ പെട്ടകത്തിൽ ഒന്നാകുവാൻ ഇത് ആവശ്യവുമാണ്.


നാമെന്ന പെട്ടകം അവന്റെ വരവിൽ പൊങ്ങണമെങ്കിൽ അഥവാ പൊങ്ങി നിത്യതയുടെ സ്വസ്ഥതയിൽ ഉറയ്‌ക്കണമെങ്കിൽ നാമെന്ന ചെറു പെട്ടകം അവനനുരൂപമായി തന്നെ മാറണം. ഇന്ന് നമ്മൾ ശരീരംകൊണ്ട് വേർപ്പെട്ടിരിക്കുന്ന, പെട്ടകത്തിനുള്ളിലെ പെട്ടകങ്ങൾ അഥവാ കപ്പലിലെ ചെറു നൗകകൾ ആണ്. അന്ന് നമ്മൾ ആത്മാവിൽ ഒരിക്കലും അറ്റുപോകാത്ത മുപ്പിരിച്ചരടിൽ കോർത്തിരിക്കുന്ന ക്രിസ്തുവെന്ന ഒറ്റ പെട്ടകമായി മാറും നിത്യരക്ഷയുടെ കൃപാപെട്ടകം എന്ന് വിളിക്കപ്പെടും.


ഇങ്ങനെ ആകണമെങ്കിൽ അക്ഷരീകമായ പെട്ടകത്തിൽനിന്നും, ആലയത്തിൽ നിന്നും സഭയിൽ നിന്നും നമ്മൾതന്നെ കെട്ടഴിച്ചു കെട്ടപ്പെട്ട അവസ്ഥയിൽ നിന്ന്  പുറത്തു വരണം. അനേകർ ശ്വാസം മുട്ടി മുങ്ങി മരിച്ചുകൊണ്ടിരിക്കുന്നു, ഈ കുഞ്ഞു രക്ഷാപെട്ടകങ്ങൾ-കൃപലഭിച്ച ദൈവമക്കൾ, ശുശ്രുഷകർ തുഴഞ്ഞുചെന്നു അവരെ കൈപിടിച്ച് നമ്മളെന്ന ചെറുനൗകയിൽ കയറ്റണം. ക്രിസ്തുവെന്ന നിത്യരക്ഷാ പെട്ടകത്തിൽ കയറ്റി വിടുവിക്കണം. നമ്മൾ ഈ രക്ഷാപ്രവർത്തനം ചെയ്തില്ലെങ്കിൽ  അഥവാ ചലിക്കുന്ന ജീവനുള്ള, കുഞ്ഞു രക്ഷാപെട്ടകങ്ങൾ ആയി മാറിയില്ലെങ്കിൽ, പെട്ടകത്തിനുള്ളിൽ തന്നെ കെട്ടപ്പെട്ടു രൂപാന്തരവും, മാനസാന്തരവും പ്രാപിക്കാതെ തൂങ്ങി ഉറങ്ങി തിന്നും കുടിച്ചും കല്യാണം കഴിച്ചും കഴിപ്പിച്ചും ഇരിക്കുകയാണെങ്കിൽ അയ്യോ കഷ്ടം.. അയ്യോ കഷ്ടം. 


ഗോഫെർ മരംകൊണ്ടും ഖദിരമരം കൊണ്ടും ദൈവത്തിന്റെ കല്പനപ്രകാരം പണിയപ്പെട്ട പെട്ടകത്തിൽ ദൈവ സാനിധ്യം ഉണ്ടായിരുന്നു. കൃപാലഭിച്ച നമ്മൾ പണിയുന്നത് ദൈവേഷ്ട നിവർത്തീകരണത്തിനായി പുത്രനായ ക്രിസ്തു പണിത രക്ഷാപെട്ടകത്തിനു അനുരൂപമായതാണോ അതോ നമ്മുടെ പിതാക്കന്മാർ ശിനാർ ദേശത്തു പണിത ആകാശത്തോളം എത്താൻ ശ്രമിച്ച സ്വയത്തിന്റെ  ബാബേൽഗോപുര സമാനമായതോ? ശോധന ചെയ്യുക. കൃപാവരശുശ്രുഷാ പെട്ടകങ്ങൾ ദൈവേഷ്ടപ്രകാരം അഗാപ്പയിൽ പണിയാൻ പരിശുദ്ധാത്മാവ് വിവേകവും പരിജ്ഞാനവും സകലർക്കും നൽകുമാറാകട്ടെ ആമേൻ.

RELATED STORIES

  • പാസ്റ്റർ രജീഷ് കുര്യൻ വർഗീസ് നിര്യാതനായി - തൊടുപുഴ സെക്ഷനിൽ ആനിക്കാട്, ചാലക്കുടി സെക്ഷനിൽ കൊടകര, എറണാകുളം സെക്ഷനിൽ പനങ്ങാട് എന്നീ സഭകളിലെ ശുശ്രൂഷകനായിരുന്ന ചങ്ങനാശ്ശേരി സെക്ഷനിലെ നാട്ടകം സഭാംഗം പ്രിയ കർത്തൃദാസൻ പാസ്റ്റർ റെജീഷ് കുര്യൻ വർഗീസ് (41 വയസ്സ്) നിര്യാതനായി. ഭൗതിക ശരീരം ജൂൺ 29 തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ട് വരും. സംസ്കാര ശുശ്രൂഷ ഉച്ചക്ക് 1 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പരുത്തുംപാറ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ.

    ഞങ്ങളുടെ പ്രീയപ്പെട്ട വി.പി. ഫിലിപ്പ് സാറിന് ആശംസകൾ (സന്തോഷ് പന്തളം, ലാൻഡ് വേ ന്യൂസ്) - സാറിൻ്റെ തൂലിക സംഭാവനകൾക്കും ലഭിച്ച അർഹമായ അംഗീകാരമാണ് ഈ വിശിഷ്ട നേട്ടമെന്നതിൽ എനിക്ക് സംശയമില്ല. അനവധി സെമിനാരികളിൽ അനേകം വിദ്യാർത്ഥികൾക്ക് മാതൃകായാത് ഞാൻ ഓർക്കുന്നു. ഇന്ത്യാ പെന്തെക്കോസ്തു സഭയുടെ പുത്രികാ സംഘടനക്ക് സാർ നൽകിയ സംഭാവനകൾ ഇപ്പോഴും ഓർമ്മ മണ്ഡലത്തിൽ അലതല്ലുന്നു. സത്യവചനത്തിൻ്റെ വിത്തുകൾ ആഴമായി വിതച്ച് ആത്മീയ നേതൃത്വത്തിനും പ്രചോദനമായിത്തീർന്നിരിക്കുന്നു എന്ന് പറയുന്നതിൽ അങ്ങ് പഠിപ്പിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് അതീവ സന്തോഷമുണ്ട്. ആയിരങ്ങൾക്ക് ഇനിയും ഒരു മുതൽ കൂട്ടായി തീരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. തുടർന്നും ദൈവത്തിൻ്റെ ജ്ഞാനവും കൃപയും ശക്തിയും വിശേഷാൽ ആരോഗ്യവും ആയുസ്സും നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

    ഇന്ന് ലോക ലഹരി വിരുദ്ധ ദിനം - കഞ്ചാവ് (കന്നാബിസ്): ചരസ്, ഭാംഗ്, മരിജുവാന, ഹാഷിഷ് എന്നിവ ഈ വിഭാഗത്തിലാണ്. പുകവലിയായോ ഭക്ഷണത്തില്‍ ചേര്‍ത്തോ ഉപയോഗിക്കുന്നു. സംശയം, ഭ്രമം, ഒറ്റപ്പെടല്‍, മാനസിക നില തെറ്റല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഹാലൂസിനോജനുകള്‍: എല്‍.എസ്.ഡി., സിലോസൈബിന്‍, മാജിക് മഷ്റൂം തുടങ്ങിയ അതിമാരക ലഹരികളാണിവ. ഇല്ലാത്ത കാഴ്ചകളും ശബ്ദങ്ങളും തോന്നിപ്പിക്കുന്ന ഇവ തലച്ചോറിനെ പൂര്‍ണ്ണമായി തകര്‍ക്കും.

    വ്യാജ മരുന്നിടപാടുകൾക്ക് പൂട്ട് : ക്യുആർ കോഡ് അധിഷ്ഠിത ട്രാക്ക്-ആൻഡ്-ട്രേസ് സിസ്റ്റം കേന്ദ്രസർക്കാർ നിലവിൽ കൊണ്ടുവന്നു ക - വ്യാജ മരുന്നുകളുടെ കണ്ടെത്തൽ വർദ്ധിപ്പിക്കുന്നതിനും, വ്യാജ മരുന്നുകളുടെ രക്തചംക്രമണം കുറയ്‌ക്കുന്നതിനും, വിപണിയിൽ മരുന്നുകളുടെ വേഗത്തിലുള്ള ആധികാരികത പ്രാപ്തമാക്കുന്നതിലൂടെ രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവാരമില്ലാത്ത ആന്റിമൈക്രോബയൽ ഉൽപ്പന്നങ്ങളുടെ നിരീക്ഷണവും തിരിച്ചറിയലും മെച്ചപ്പെടുത്തുന്നതിലൂടെ ആന്റിമൈക്രോബയൽ പ്രതിരോധത്തെ (AMR) ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ ഈ നടപടി പിന്തുണയ്‌ക്കുമെന്നും മന്ത്രാലയം പറഞ്ഞു. നടപ്പിലാക്കൽ ഘട്ടം ഘട്ടമായി നടത്തും. വാക്‌സിനുകൾ, കാൻസർ മരുന്നുകൾ, മയക്കുമരുന്ന്, സൈക്കോട്രോപിക് മരുന്നുകൾ എന്നിവയ്‌ക്കുള്ള ക്യുആർ കോഡ് ആവശ്യകതകൾ ഈ വർഷം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും, അതേസമയം ആന്റിമൈക്രോബയലുകൾ 2028 ജൂലൈ ഒന്നുമുതൽ

    പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം - അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്‌പോർട്ട് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2025ല്‍ 1.31 കോടി പാസ്‌പോര്‍ട്ടുകളടക്കം ഒന്നരക്കോടി സേവനങ്ങള്‍ നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോലീസ് പരിശോധനാ സമയം ഒഴിവാക്കിയാല്‍ ആറ് പ്രവൃത്തി ദിവസത്തിലൂടെ പാസ്‌പോര്‍ട്ട് നല്‍കുന്നതിലൂടെ സേവനങ്ങള്‍ക്ക് എടുക്കുന്ന ശരാശി സമയത്തില്‍ പുരോഗതിയുണ്ടായി. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍

    കല്ലുപ്പാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗ ദിനാചരണം നടത്തി - വാർഡ് മെമ്പർമാരായ ശ്രീമതി. ടിബി സൂസൻ മാത്യു, ശ്രീ.അനിൽതോമസ്, ശ്രീമതി.മറിയാമ്മ വർഗീസ്, ശ്രീ. കെ. ബി.രാമചന്ദ്രൻ, ശ്രീ. ഗിരീഷ് കുമാർ, ശ്രീമതി.മോളികുട്ടി ഷാജി, ശ്രീമതി. ശോശാമ്മ ഈശോ, ശ്രീമതി.സൂസൻ തോമസ്, ശ്രീ. അനിൽകുമാർ കെ ശ്രീ.മനു ടി.ടി, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി.ജോളി തോമസ്, കല്ലുപ്പാറ പഞ്ചായത്ത് സെക്രട്ടറി ശ്രീ. നന്ദകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ചെറിയാൻ മണ്ണഞ്ചേരി സ്വാഗതവും, സീനിയർ മെഡിക്കൽ ഓഫീസർ GAD കല്ലുപ്പാറ ഡോ. ജാർവിസ് ജേക്കബ് കൃതജ്ഞതയും പറഞ്ഞു.

    പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) വാഹന അപകത്തിൽ മരണപ്പെട്ടു - ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിൽ, കറവൂർ സഭാ ശുശ്രൂഷകൻ, ദൈവസഭ കൊട്ടാരക്കര, മാറനാട് സഭാംഗം, ചരുവിളപുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) ഇന്നലെ ഉച്ചകഴിഞ്ഞു പന്തളത്തു വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. വേദനയോടെ അറിയിക്കുന്നു. ഇന്ന് മുളക്കുഴയിൽ

    രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം - മലയിൻകീഴിനടുത്ത് പൊട്ടൻകാവിലാണ് അപകടം സംഭവിച്ചത്. മലയത്ത് താമസിക്കുന്ന രണ്ടു വിദ്യാർത്ഥികൾ യാത്ര ചെയ്ത ബൈക്ക് കെ.എസ്.ആർടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അജിത്ത്, സനൂപ്

    ഏലോഹീം സ്നേഹത്തണൽ കെയർ ഹോമിലെ മൂന്ന് പേരേ അറസ്റ്റ് ചെയ്തു - ഏതോ ഒരു പാസ്റ്റർ അത് ചെയ്തു, കൊല്ലത്ത് 72-കാരി പീഡിപ്പിക്കപ്പെട്ടു എന്നൊക്കെയുള്ള വാർത്തകളല്ല ഇപ്പോൾ ഷെയർ ചെയ്യേണ്ടത്. നിയമം നടപ്പാക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ നടത്തുന്ന ഈ വഞ്ചനയെയും, അനാഥാലയങ്ങളുടെ മറവിൽ നടക്കുന്ന ഈ മനുഷ്യക്കടത്തിനെയും അവയവക്കച്ചവടത്തെയും തുറന്നുകാട്ടുന്ന ഈ പോസ്റ്റാണ് നമ്മൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. ​ചെറിയ മീനുകളെ മാത്രമല്ല, ഈ കൊള്ളരുതായ്മകൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ബോർഡ് മെമ്പർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ എന്റെ പോരാട്ടം തുടരുക

    കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് - കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷ തുടങ്ങുകയും 12:30 ന് ഹെബ്രോൻ ഐ.പി.സി കുറ്റൂർ സഭയുടെ സെമിത്തേരിയിൽ സംസ്‌ക്കരിക്കുന്നതാണ്. ദുഃഖിതരായിരിക്കുന്ന ഭവനാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിക്കുന്നു.

    കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം നിര്യാതയായി - ഭർത്താവ് പരേതനായ കെ.എസ്. എബ്രഹാം. മക്കൾ: സൈമൻ, ജോയി (പരേതർ), ലിസി, സാബു, ബേബി. മരുമക്കൾ: റോസമ്മ (പരേത), മോളമ്മ, മോനച്ചൻ, ലൗസി, മോളി. പത്തു കൊച്ചുമക്കളും അവക്ക് എട്ടു കൊച്ചുമക്കളുമുണ്ട്. കുറ്റൂർ ഐ.പി.സി സഭയുടെ അംഗമാണ്. സംസ്‌കാരം: പിന്നീട്.

    കെ. തങ്കപ്പൻ സ്മാരക പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം ഒന്നിന് - ഈ വർഷം പ്രശസ്ത കർണ്ണാടക കഥകളി സംഗീതജ്ഞ ശ്രീമതി മീരാ റാംമോഹന് ഈ വർഷത്തെ പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം 1- ആം തീയതി തിരുവനന്തപുരത്ത് നടത്തുന്ന പ്രൗഡ ഗംഭീരമായ സദസ്സിൽ പുരസ്കാരം സമർപ്പിക്കും. 25000/- രൂപയും പൊന്നാടയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം. കൂടുതൽ വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കും. എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

    സീസൺ ടിക്കറ്റ് യാത്രക്കാർക്ക് കയറാൻ പറ്റുന്ന കോച്ചുകൾ ഇതാ - പ്രധാന കുറിപ്പ്: എല്ലാ ട്രെയിനുകളിലും ഒരേ കോച്ചുകളല്ല De-Reserved ചെയ്തിരിക്കുന്നത്. ഓരോ ട്രെയിനിലും വ്യത്യസ്ത Sleeper കോച്ചുകളാണ് De-Reserved ആയി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ യാത്ര ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ട്രെയിനിന്റെ നമ്പറും അനുവദിച്ചിരിക്കുന്ന കോച്ച് നമ്പറും നിർബന്ധമായും പരിശോധിക്കുക. De-Reserved ആയി പ്രഖ്യാപിച്ച കോച്ചുകളിലും നിർദ്ദിഷ്ട സെക്ഷനുകളിലും മാത്രമാണ് സീസൺ ടിക്കറ്റ് ഉപയോഗിച്ച്

    അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തി - ഔദ്യോഗിക ലോഗിന്‍ വിവരങ്ങള്‍ നിയമവിരുദ്ധമായി കൈവശം വെച്ച് ദുരുപയോഗം ചെയ്ത ഡ്രൈവിങ് സ്‌കൂളിലെ ജീവനക്കാരിക്കെതിരെ അടിയന്തരമായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും. ഇത്തരം ഐഡി-പാസ്വേഡ് ദുരുപയോഗങ്ങളും ക്രമക്കേടുകളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍, ഉദ്യോഗസ്ഥര്‍ക്ക് 'വാഹന്‍', 'സാരഥി' സോഫ്റ്റ്വെയറുകളില്‍ ലോഗിന്‍ ചെയ്യുന്നതിനായി നിലവിലുള്ള ഒടിപി സംവിധാനങ്ങള്‍ക്ക് പുറമെ, സുരക്ഷ

    അന്തരിച്ച സിനിമാ നടൻ സലിം കുമാൻ്റെ ചരിത്രം - സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിപ്പിക്കുയും ചെയ്തു അത് ഒരു

    സ്വകാര്യ ആശുപത്രിയിൽ നിന്നും കീശയിലാക്കും; സ്വകാര്യ പ്രാക്ടീസ് കണ്ടെത്തി വിജിലൻസ്, കേസെടുക്കും - സർക്കാർ ശമ്പളത്തിന് പുറമെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മറ്റ് ഇരുന്നൂറോളം സർക്കാർ ഡോക്ടർമാരും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്

    നിയമിതനായി - പാസ്റ്റർ റോയി പി ജോർജ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ പി ഇ സംസ്ഥാന പ്രസിഡൻറ് ആയി നിയമിതനായി.

    പാസ്റ്റർ എബ്രഹാം മാത്യുവിന്റെ മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു* - പാസ്റ്റർ എബ്രഹാം മാത്യൂവിന്റെ (ബാബു സീതത്തോട്) മകൻ സെയിൻ ഇട്ടി എബ്രഹാം നിര്യാതനായി. കഴിഞ്ഞ ചില ദിവസങ്ങളായി വെല്ലൂർ സി എം സി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

    ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍ - നൂതനമായ ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യയാണ് ഈ ബോട്ടിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു നിശ്ചിത വേഗത കൈവരിക്കുന്നതോടെ, ബോട്ട് ജലോപരിതലത്തില്‍ നിന്ന് പൂര്‍ണമായും ഉയര്‍ന്ന് വായുവില്‍ പൊങ്ങി പറക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് ജലഘര്‍ഷണം ഗണ്യമായി കുറയ്‌ക്കുകയും, തിരമാലകള്‍ക്ക് മുകളിലൂടെ തെന്നി നീങ്ങാന്‍

    സ്റ്റാ​ലി​ന്‍റെ ശേ​ഖ​ര​ത്തി​ലെ 40,000 കു​പ്പി വീ​ഞ്ഞ് ജോ​ർ​ജി​യ സ​ർ​ക്കാ​ർ ലേ​ല​ത്തി​നു വ​യ്ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു - സോ​വ്യ​റ്റ് യൂ​ണി​യ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ജോ​ർ​ജി​യ​യി​ൽ ജ​നി​ച്ച ജോ​സ​ഫ് സ്റ്റാ​ലി​ന് വൈ​ൻ ശേ​ഖ​രി​ക്ക​ൽ ഹ​ര​മാ​യി​രു​ന്നു. 1917ലെ ​വി​പ്ല​വ​ത്തി​ൽ അ​ധി​കാ​രം പി​ടി​ച്ച ക​മ്യൂ​ണി​സ്റ്റു​ക​ൾ റ​ഷ്യ​ൻ ച​ക്ര​വ​ർ​ത്തി​മാ​രു​ടെ വീ​ഞ്ഞു​ശേ​ഖ​ര​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.