ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം

ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടം നടന്ന സമയത്ത് 60 പേർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിലുണ്ടായിരുന്ന 60 യാത്രക്കാരെ രക്ഷപ്പെടുത്തി.

ഒഡീഷയില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു അപകട സമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടം സംഭവിച്ചത് വാരണാസിയിലെ മന്‍മന്ദിര്‍ ഘട്ടിലാണ്. രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത് എന്ന് ദൃസാക്ഷികൾ പറയുന്നു.

പിന്നാലെ യാത്രക്കാരുമായി വന്ന ബോട്ട് നദിയില്‍ മുങ്ങുകയായിരുന്നു. എന്‍.ഡി.ആര്‍.എഫും ജലപൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. എല്ലാ യാത്രക്കാരും അപകട സമയത്ത് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതായും അതുകൊണ്ട് തന്നെ വലിയ അപകടം ഒഴിവായതായും അധികൃതർ അറിയിച്ചു.

RELATED STORIES