വ്യാപക മയക്കുമരുന്ന് വേട്ട : ലക്ഷങ്ങളുടെ മയക്കുമരുന്നുമായി വിവിധ സംഘങ്ങൾ പിടിയിൽ
Reporter: News Desk 31-Jul-2022
3,421
Share:
പന്തളം: ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം ആക്കുളത്ത് പൊലീസ്
പിടിയിലായി. തിരുവനന്തപുരം ആക്കുളത്ത് വീട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തി വരുന്ന
സംഘമാണ് അറസ്റ്റിലായത്. പോലീസ് പിടികൂടിയപ്പോൾ ഇവർ പൊട്ടിക്കരഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ
പരിശോധനയിലാണ് അറസ്റ്റ്. 24 മണിക്കൂറിനിടെ പിടിയിലാകുന്ന മൂന്നാമത്തെ സംഘമാണിത്. നേരത്തെ പന്തളം, കൊച്ചി എന്നിവടങ്ങളിൽ
നിന്നായി രണ്ട് സംഘത്തെ പിടികൂടിയിരുന്നു.പന്തളത്ത് ലോഡ്ജില്‍ നിന്ന്
നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവതി ഉള്‍പ്പെടെ അഞ്ച് പേര് ആയിരുന്നു
അറസ്റ്റിലായത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും പന്തളം
പോലീസും ചേര്‍ന്ന് റെയ്ഡിലാണ് 154 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് പേര് പിടിയിലായിരിക്കുന്നത്. അടൂര്‍
പറക്കോട് സ്വദേശി രാഹുല്‍ ആര് (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന(23),
അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് സ്വദേശി ആര്യന് (20), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന് (20), കൊടുമണ്‍ സ്വദേശി സജിന്‍(20) എന്നിവരാണ് പിടിയിലായത്.
ഇതിനു പിന്നാലെ കൊച്ചിയിലും അഞ്ചംഗ സംഘം
അറസ്റ്റിലായിരുന്നു. മയക്കുമരുന്നുമായി ലോഡ്ജിൽ താമസിച്ചിരുന്ന അഞ്ച് പേരെയാണ്
കസ്റ്റഡിയിൽ എടുത്തത്. ലക്ഷദ്വീപ് കല്പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന്
(24), നവാല്‍ റഹ്മാന് (23), സി.പി. സിറാജ് (24), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയൻ (23), തൃശ്ശൂര്‍ അഴീക്കോട് സ്വദേശി അല്‍ത്താഫ് (24) എന്നിവരെയാണ് നര്‍ക്കോട്ടിക്
സെല്‍ എ.സി.പി.ക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്.
രാജ്യം വികസന പാതയിൽ; ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായിരിക്കും പ്രഥമ പരിഗണന; രാഷ്ട്രപതി - രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നല്‍കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഭവന രഹിതരായ ലക്ഷങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. ഇൻ്റണ്‍ഷിപ്പ് പദ്ധതി നിരവധി യുവാക്കള്‍ക്ക് ഉപകാരപ്രദമായിയെന്നും ദ്രൗപദി മുർമു പറഞ്ഞു. പി എം കിസാൻ പദ്ധതിയെയും ആയുഷ്മാൻ
ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം - ഒഡീഷയില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു അപകട സമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടം സംഭവിച്ചത് വാരണാസിയിലെ മന്മന്ദിര് ഘട്ടിലാണ്. രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു
ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്റര്‍ തുളസി ഭാസ്കരന് അന്തരിച്ചു - 2008 സെപ്റ്റംബറിലായിരുന്നു വിരമിച്ചത്. ശേഷം സമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി. ‘ഇ കെ നായനാരുടെ ഒളിവുകാല ഓര്‍മകള്‍’, ‘സ്നേഹിച്ച് മതിയാവാതെ’, എന്നീ പുസ്തകങ്ങളും ഏഴ് വിവര്‍ത്തന ഗ്രന്ഥങ്ങളും രചിചച്ചു. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
യുവാവ് ട്രെയിൻ തട്ടി മരിച്ചു - ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ യുവാവിൻ്റെ ബ്ലൂടൂത്ത് ഇയർ ഫോൺ ട്രാക്കിൽ വീഴുകയായിരുന്നു. തുടർന്ന് കോടമ്പാക്കം സ്റ്റേഷനിൽ ഇറങ്ങിയ യുവാവ് ട്രാക്കിലൂടെ നടന്ന് ഇയർ ഫോൺ തിരഞ്ഞു. ഇതിനിടെ താംബരത്ത് നി
കൃപ ലഭിച്ചവരെ കൊണ്ട് ദൈവം പണികഴിപ്പിച്ച പെട്ടകം - ഇങ്ങനെ ആകണമെങ്കിൽ അക്ഷരീകമായ പെട്ടകത്തിൽനിന്നും, ആലയത്തിൽ നിന്നും സഭയിൽ നിന്നും നമ്മൾതന്നെ കെട്ടഴിച്ചു കെട്ടപ്പെട്ട അവസ്ഥയിൽ നിന്ന് പുറത്തു വരണം. അനേകർ ശ്വാസം മുട്ടി മുങ്ങി മരിച്ചുകൊണ്ടിരിക്കുന്നു, ഈ കുഞ്ഞു രക്ഷാപെട്ടകങ്ങൾ-കൃപലഭിച്ച ദൈവമക്കൾ, ശുശ്രുഷകർ തുഴഞ്ഞുചെന്നു
ലാൻഡ് വേ ബൈബിൾ ക്വിസിലെ വിജയികളെ പ്രഖ്യാപിച്ചു - ഡോ. ഷിനു കെ. ജോയിയുടെ നേതൃത്വത്തിൽ വളരെ ഊഷ്മളമായ മത്സരമായിരുന്നു ഇവിടെ നടത്തപ്പെട്ടത്. ദൈവം അനുവദിക്കുന്ന പക്ഷം Landway Bible Quiz Part - 2, എന്ന ബാനറിൽ വരുന്ന ഏപ്രിൽ മാസത്തിൽ ബൈബിളിലെ വ്യത്യസ്തമായ രണ്ടു പുസ്തകങ്ങൾ ഉൾപ്പെടുത്തി വീണ്ടും ക്വിസ് നടത്തപ്പെടുവാനുള്ള
വടകര എം എല്‍ എ കെ കെ രമയുടേയും ടി പി ചന്ദ്രശേഖരന്റെയും മകന് അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി - ആര് എം പി. നേതാവ് എന്‍ വേണു, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി ടി ഉഷ, ഗോകുലം ഗോപാലന്, മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്, വടകര എം പി ഷാഫി പറമ്പില്‍, മുന്‍ എം പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, കെ മുരളീധരന്, എം എല്‍ എമാരായ പി മോഹനന്, പി കെ ബഷീര്‍, യു പ്രതിഭാ, സി കെ ആശ, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര മുന്‍ എം എല്‍ എ സി കെ നാണു, കെ പി സി സി വൈസ് പ്രസിഡന്റ്
പാസ്റ്റർ ബാബു ചെറിയാന് കാർ അപകടത്തിൽ പരിക്ക് - ആരകുന്നത്തു വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്. വലതു കാലിന്റെ മുട്ടിനു താഴെ ഒരു ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ
നവജാത ശിശുവിന്റെ തുടയിൽ വാക്സിനേഷന് ഉപയോഗിച്ച സൂചി കണ്ടെത്തി - കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയി