തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശന വിവാദം

ഇതേ തുടർന്ന്, എട്ട് ഡോക്ടർമാർക്ക് സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ട് ഡോക്ടർമാർ രജിസ്റ്ററിൽ പോലും ഒപ്പിട്ടിട്ടില്ല. 6 ഡോക്ടർമാർ ഒപ്പിട്ടതിനു ശേഷം എത്തിയില്ലെന്നും നോട്ടീസിൽ പറയുന്നു.


അതേസമയം, ആരോഗ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ ഇന്ന് രാവിലെ കരിദിനം ആചരിച്ചു. സൂപ്രണ്ടിനെതി​രെയുള്ള നടപടിയിൽ, മന്ത്രിക്കെതിരെ കെ.ജി.എം.ഒ.എ രൂക്ഷമായ പരാമർശങ്ങളാണ് ഉയർത്തിയത്. രാജഭരണ കാലത്തല്ല, ജനാധിപത്യകാലത്താണ് ഇപ്പോൾ ജീവിക്കുന്നത് എന്ന് മന്ത്രി ഓർക്കണം എന്ന് കെ.ജി.എം.ഒ.എ പറഞ്ഞു. മന്ത്രിക്ക് ജനാധിപത്യ ബോധമില്ല. സൂപ്രണ്ടിനെ പൊതുനിരത്തിൽ വച്ച് വിചാരണ ചെയ്തു. ഇതിനെതിരെ പ്രതികരിക്കും. വേണ്ടി വന്നാൽ മന്ത്രിക്കെതിരെ കോടതിയെ സമീപിക്കും. മന്ത്രിയെ വേണ്ടിവന്നാൽ രാജിവെപ്പിക്കുമെന്നും ഐ.എം.എ പ്രതികരിച്ചു.

RELATED STORIES