കോട്ടയത്ത്, വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

ചങ്ങനാശ്ശേരി സ്വദേശി സിപി സജയനെയാണ് അറസ്റ്റ് ചെയ്തത്.  ഇയാൾ കൊച്ചി തോപ്പുംപടി സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആയിരുന്നു. ഏറെക്കാലമായി സസ്‌പെൻഷനിലാണ്. കോട്ടയത്തെ കാൻ അഷ്വർ എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്.

സ്ഥാപന ഉടമയായ പ്രീതി മാത്യൂവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയെ തട്ടിപ്പ് നടത്താൻ സഹായിച്ച കുറ്റത്തിനാണ് സജയനെ അറസ്റ്റ് ചെയ്തത്.


RELATED STORIES