കേരള കോൺഗ്രസ്‌ പുതുപ്പള്ളി നിയോജകമണ്ഡലം നേതൃ സമ്മേളനം മോൻസ് ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു

കേരള കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം നേതൃസമ്മേളനം അയർക്കുന്നത്ത് കുന്നപ്പള്ളിയേൽ ഔസേപ്പച്ചന്റെ ഭവനാങ്കണത്തിൽ വച്ച് നിയോജക മണ്ഡലം പ്രസിഡന്റ്‌ ആന്റണി തുപ്പലഞ്ഞിയുടെ അധ്യക്ഷതയിൽ പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു.മിൽമ എറണാകുളം യൂണിയനിൽ കേരള കോൺഗ്രസ്‌ പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ചു വിജയിച്ച ജോയ് മോൻ വാക്കയിൽ,കേരള കോൺഗ്രസ്‌ പാർട്ടിയുടെ ഉന്നതാധികാര സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാബു ഒഴുങ്ങാലിൽ, ആന്റണി തുപ്പലഞ്ഞി,

സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട എ സി ബേബിച്ചൻ എന്നിവർക്ക് സ്വീകരണം നൽകി. സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം Ex. MP, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ് MP, ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജെയ്സൺ ജോസഫ്,ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി സന്തോഷ്‌ കാവുകാട്ട്,ബെന്നി കോട്ടപ്പള്ളി,കെ എസ് ചെറിയാൻ,അശ്വിൻ പടിഞ്ഞാറേക്കര,ഫിലിപ്പ് വെള്ളാപ്പള്ളി,സേവ്യർ കുന്നത്തേട്ട്,മാത്തുക്കുട്ടി ചൂരനവേലി,

എബി വാഴപ്പറമ്പിൽ,ജെ സി തറയിൽ, നിഖിൽ തുരുത്തിയിൽ, ലാൽസി പെരുന്തോട്ടം,ആലീസ് രാജു,ബിനോയ്‌ ജോസഫ്, ജോസഫ് വാവലുമാക്കൽ,റെജി സിറിയക്, ജയ്‌മോൻ നരിപ്പാറ ടോംസി ജോസഫ്, ബിജോ തുളിശ്ശേരി, സി എൽ ജോസഫ്,മനീഷ് മാധവൻ,വി കെ കുരുവിള വല്യേലിൽ,തുടങ്ങിയവർ പ്രസംഗിച്ചു

RELATED STORIES