ദേശീയ പാതാ നീർമ്മാണത്തിൽ അഴിമതിയും വന്‍ ക്രമക്കേടും നടന്നതായി സിബിഐ

പത്തു ദിവസം മുന്‍പ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ദേശീയ പാത ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.


റോഡിന്റെ ടാറിങ്ങില്‍ ഗുരുതരമായ വീഴ്ചകളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 22.5 സെന്റിമീറ്റര്‍ കനത്തില്‍ ടാറിങ് ചെയ്തിട്ടുണ്ടാവണം എന്നിരിക്കെ 17 മുതല്‍ 18 സെന്റീമീറ്റര്‍ മാത്രമാണ് പലയിടത്തും കനമുള്ളത്. റോഡിന്റെ സര്‍വീസ് റോഡ് നിര്‍മ്മാണത്തിലും അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദേശീയ പാതാ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി കണ്ടെത്തിയെങ്കിലും ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല.

RELATED STORIES