യുഎഇയിലെ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ കുറച്ചു. 330 ദിർഹമാക്കിയാണ് ടിക്കറ്റ് നിരക്ക് കുറച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് എയർ ഇന്ത്യ ഇത്തരമൊരു തീരുമാനമെടുത്തത്. വർദ്ധിച്ച വിമാന നിരക്ക് കാരണം നാട്ടിൽ പോകാനാകാതെ വിഷമിക്കുന്നവർക്ക് തീരുമാനം ഏറെ ആശ്വാസകരമാണ്.

ഓഗസ്റ്റ് 21 വരെ ഈ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. ഒക്ടോബർ 15 വരെ യാത്ര ചെയ്യാം. ബാഗേജ് അലവൻസ് 35 കിലോ ഗ്രാമാണ്. നേരിട്ടുള്ള വിമാനങ്ങൾക്ക് മാത്രമേ ഈ നിരക്ക് ബാധകമാകുവെന്ന് എയർ ഇന്ത്യ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.airindia.in. എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

RELATED STORIES