90 കാരന് മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി

കരിമ്പസ്വദേശി പരുക്കന്‍ ചോലച്ചിറയില്‍വീട്ടില്‍ കോര കുര്യനാണ് മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്. പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ജഡ്ജി സതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.


15 വയസുള്ള പെൺകുട്ടിക്ക് നേരെയായിരുന്നു ഇയാളുടെ ലൈംഗിക അതിക്രമം. കല്ലടിക്കോട് പോലീസാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ കോടതിയില്‍ ഹാജരായി. കേസില്‍ ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. എട്ടു രേഖകള്‍ ഹാജരാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്.ഐ. ആയിരുന്ന ലീല ഗോപനാണ്.

RELATED STORIES