മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം: ഹൈക്കോടതി
Reporter: News Desk 10-May-2025605
Share:

കേസന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി.
അറസ്റ്റ് ചെയ്യാനുളള സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താനെന്ന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 22(1) വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അറസ്റ്റിനുളള കാരണം എഴുതിനല്‍കുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
സമാന സാഹചര്യത്തില്‍ വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായ രണ്ടുപേരെ ഉടന്‍ വിട്ടയക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുളള ഉത്തരവില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
RELATED STORIES
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം - കൂടാതെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
News Desk01-Jul-2025വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു - ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിൻ്റെ വിലയിരുത്തൽ. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്.
News Desk01-Jul-2025ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഇന്ന് മുതൽ വർധിക്കും - വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കാണ് കൂടുതൽ ബാധകമായ മാറ്റങ്ങൾ വന്നിരിക്കുന്നത്. ഇന്ന് വരെ നിലവിലുണ്ടായിരുന്ന പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കും, സെർവീസ് ചാർജ്ജുകളും ഉൾപ്പെടെ ചില ഫീസുകൾ കൂടി വർധിപ്പിക്കാനും റെയിൽവേ തയാറെടുക്കുന്നുണ്ട്. പുതിയ നിരക്കുകൾക്ക് അനുസരിച്ച് യാത്ര ചെയ്യുന്ന ഓരോ കിലോമീറ്ററിനും തുക വർധിക്കുകയും ചെയ്യും. അൽപ്പം ദൂരം യാത്ര ചെയ്യുന്നവർക്കും ദീർഘദൂരം യാത്ര ചെയ്യുന്നവർക്കും വ്യത്യസ്തമായ നിരക്ക് ഘടന ഈ മാറ്റത്തിലൂടെ വരും. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും റെയിൽവേ സ്റ്റേഷനുകളിലെയും ബുക്കിങ് കൗണ്ടറുകളിലൂടെയും പുതുക്കിയ നിരക്കുകൾ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വരാനിരിക്കുന്ന യാത്രകൾക്ക് മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഈ
News Desk01-Jul-2025സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ചു - രവാഡ ചന്ദ്രശേഖര്‍ പോലീസ് മേധാവിയാകാന്‍ തയാറാണെന്ന് സെലക്ഷന് കമ്മിറ്റിയെ രേഖാമൂലം അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കാനാകില്ലെന്ന് സെലക്ഷന് കമ്മിറ്റി നിലപാടെടുത്തു. ഇതോടെ സംസ്ഥാനം കേന്ദ്രത്തിനു കൈമാറിയ ആറംഗ പട്ടികയില്‍ ആദ്യ മൂന്നു പേരുകാരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ ചുരുക്ക പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ രവാഡ ചന്ദ്രശേഖറിനെയും യോഗേഷ് ഗുപ്തയെയും പട്ടികയില്‍ നിന്നു പിന്മാറ്റാന് സര്‍ക്കാര്‍ പല വിധ സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ചിരുന്നു. യോഗേഷ് ഗുപ്തയ്ക്കു കേന്ദ്ര ഡെപ്യൂട്ടേഷനുള്ള വിജിലന്‍സ് ഫയല്‍ കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സംസ്ഥാന പോലീസ് മേധാവി പട്ടികയില്‍ നിന്ന് പിന്മാറിയാല് ഫയല്‍ ഒപ്പിട്ട് കൈമാറാമെന്ന് ഇടനിലക്കാര്‍ വഴി അറിയിച്ച് യോഗേഷ് ഗുപ്തയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം തയ്യാറായില്ല. ഫയല്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ താന്‍ സംസ്ഥാനത്തു തുടര്‍ന്നു കൊള്ളാമെന്നും ഒരു കാരണവശാലും ഡിജിപി യോഗ്യതാ പട്ടികയില്‍നിന്നു പി
News Desk01-Jul-2025ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു : ഒരാളുടെ നില ഗുരുതരം - തിങ്കളാഴ്ച അർധരാത്രി 12 മണിയോടെ കോട്ടയം കോടിമതയിലായിരുന്നു സംഭവം. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക്പോകുകയായിരുന്നു ജീപ്പ്. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൊളോറോ ജീപ്പ് പൂർണമായും തകർന്നു. പിക്കപ്പ് വാനിനും സാരമായി കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ രക്ഷാപ്രവർത്തനം നടത്തിയത്. അപകട വിവരം അറിഞ്ഞ് കോട്ടയത്ത് നിന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘവും സ്ഥലത്ത് എത്തി. അപകടത്തിൽപ്പെട്ട ജീപ്പിനുള്ളിൽ പെട്ട ഡ്രൈവർ ജെയ്മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയുടെ ആം
News Desk01-Jul-2025രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ അവിവാഹിതരായ മാതാപിതാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലില്‍ - അടുത്തിടെയായി അനീഷയോട് ക്ഷമപറയുന്ന തരത്തില്‍ ഭവിന് സംസാരിച്ചിരുന്നു. ഇനിയൊരു പ്രശ്നം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന പറയുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് അനീഷയുമായി വീണ്ടും തര്‍ക്കമുണ്ടായി. സംഭവം പോലീസിനെ അറിയിക്കുമെന്നും 'എന്നെ ഒഴിവാക്കി നീ ജീവിക്കേണ്ടാ' എന്നും ഭവിന് പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കിലായതാണ് ഭവിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന് വീട്ടില്‍ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടി. തുടര്‍ന്ന് അസ്ഥികള്‍ രണ്ടു കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. മരിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ടെങ്കിലും അസ്ഥിയുടെ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കും.
News Desk01-Jul-20251000 രൂപ കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ - ഇന്ന് ഉച്ചക്ക് 1.50ന് വില്ലേജ് ഓഫീസിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലായിരുന്നു സംഭവം.ഹരിപ്പാട് സ്വദേശിയായ പരാതിക്കാരന് കൃഷി ആനുകൂല്യങ്ങൾ ലഭിക്കാൻ കേന്ദ്രസർക്കാരിന്റെ അഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ വസ്തുവിന്റെ പഴയ സർവേ നമ്പർ നൽകിയതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
News Desk01-Jul-2025മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഒരു അത്യാധുനിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പദ്ധതികൾ തയ്യാറാവുന്നു - നിർദ്ദേശങ്ങളിൽ വ്യോമയാന മ്യൂസിയം, ഷോപ്പിംഗ് സെന്ററുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വിനോദ, വാണിജ്യ ആകർഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ നിർദ്ദേശങ്ങൾ പഴയ വിമാനത്താവളത്തെ ഒരു ചലനാത്മക സ്ഥലമാക്കി മാറ്റാനും അതിന്റെ ചരിത്രപരമായ പ്രാധാന്യം സംരക്ഷിക്കാനും ലക്ഷ്യമിടുന്നു. നിലവിൽ, ഒമാൻ എയർപോർട്ട്സ് സമർപ്പിച്ച അപേക്ഷകൾ അവലോകനം ചെയ്യുകയും നടപ്പിലാക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ തന്ത്രപരമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കുകയും ചെയ്യും. പദ്ധതിയിൽ താൽപ്പര്യമുള്ള നിക്ഷേപകർക്കും റീട്ടെയിൽ വ്യാപാരികൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ഇത് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. സുൽത്താൻ ഖാബൂസ് ഹൈവേ, മസ്കറ്റ് എക്സ്പ്രസ് വേ എന്നിവയുടെ
News Desk30-Jun-2025കേരളത്തിലെ ഉള്‍പ്പടെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി കാരണം കാണിക്കല്‍ നോട്ടീസയച്ചു - തിരുവനന്തപുരത്തെ എ പി ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല, മലപ്പുറത്തെ തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാല, കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല എന്നിവയാണ് നോട്ടീസ് ലഭിച്ച കേരളത്തിലെ മറ്റുസ്ഥാപനങ്ങള്‍. മുപ്പതു ദിവസത്തിനകം ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് യുജിസി അയച്ച കത്തില്‍ പറയുന്നു.
News Desk30-Jun-2025സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട് - ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം 71440 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്.കാര്യമായ വിലക്കുറവല്ലെങ്കിലും സ്വർണ വിലയിൽ ഉണ്ടാകുന്ന ചെറിയ ഇടിവ് പോലും ആഭരണപ്രേമികൾക്ക് ആശ്വാസമാണ്. 75000 ത്തോട്ട് അടുത്തെത്തിയ സ്വർണവിലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജൂൺ ഒന്നിനാണ് സ്വർണവിലയിൽ കാര്യമായ കുറവുണ്ടായത്. അന്ന് 71360 രൂപയായിരുന്നു സ്വർണവില. അതിന് ശേഷം വലിയ വർദ്ധനവാണ് ഉണ്ടായത്.
News Desk30-Jun-2025ഒരു മിനിറ്റില്‍ ഒന്നര ലക്ഷത്തിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ശേഷിയുള്ള റെയില്‍വേയുടെ പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം - ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സംവിധാനത്തിലും മാറ്റം വരുത്തും. എട്ട് മണിക്കൂര്‍ മുമ്പേ ചാര്‍ട്ട് തയാറാക്കാനാണ് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് പുറപ്പെടുന്ന ട്രെയിനുകളുടെ ചാര്‍ട്ടുകള്‍ തലേദിവസം രാത്രി ഒന്‍പത് മണിയോടെ പ്രസിദ്ധീകരിക്കാനാണ്
News Desk30-Jun-2025മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു - വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ അരുൺ കുമാർ അറിയിച്ചു. നിലവിൽ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് അച്യുതാനന്ദന്റെ ചികിത്സ.
News Desk30-Jun-2025നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടി; അസ്ഥിയുമായി സ്റ്റേഷനിലെത്തി - ഭവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകി അനീഷ (21) യേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അഞ്ച് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. 2020 മുതല്‍ ബന്ധമുണ്ട്. ഫെയ്സ്ബുക്കിലൂടെയായിരുന്നു പരിചയപ്പെട്ടത്. ഇതിനിടയില്‍ 2021 ല്‍ അനീഷ ആദ്യ കുഞ്ഞിന് ജന്മം നല്കി. വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവിച്ചത്. പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ഇരുവരും മൊഴി നല്‍കിയത്. ശേഷം കുഞ്ഞിനെ ആരുമറിയാതെ അനീഷയുടെ വീട്ടില്‍ കൊണ്ടുവന്ന് രഹസ്യമായി കുഴിച്ചിട്ടു. 2024 ല്‍ അനീഷ രണ്ടാമതും
News Desk29-Jun-2025ഗുഡ്സ് ഓട്ടോയിൽ കടത്തിയ 18 ലിറ്റർ മദ്യം എക്സൈസ് പിടികൂടി - പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ബി. ബിനുവും പാർട്ടിയും ചേർന്ന് പൊൻകുന്നം 20- ആം മൈൽ കടുക്കാമല ഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഷാജി മകൻ ഷാനു ഷാജി (32/2025) എന്നയാളെയാണ് KL-34-G-3762 BAJAJ MAXIMA GOODS ഓട്ടോറിക്ഷയിൽ 18 ലിറ്റർ വിദേശ മദ്യം കടത്തിക്കൊണ്ടു വരവേ പൊൻകുന്നം KSRTC ക്ക് സമീപം വച്ച് പിടികൂടിയത്.
News Desk29-Jun-2025പാറക്കൽ ഏലിയാമ്മ വർഗീസ് നിര്യാതയായി - സംസ്കാരം ജൂൺ 30 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് ക്രാരിയേലി റ്റിപിഎം സഭാ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ പാറയ്ക്കൽ വർഗീസ്. മക്കൾ: മേരി, തോമസ് (കൊച്ചിൻ ഇലക്ട്രിക്കൽസ്,കട്ടപ്പന) ,സാറാക്കുട്ടി, ജോണി, സലോമി,സൂസി (ഓസ്ട്രേലിയ),വർഗീസ് (സുവി. ബ്രദറൻ സഭ, മൂവാറ്റുപുഴ). മരുമക്കൾ: പരേതനായ കോര പണംകുഴി, ഓമന പാമ്പാകുട, ജോസ് മാതിരപ്പള്ളി, മിനി ചേലാട്, സണ്ണി
News Desk29-Jun-2025നടി ഷെഫാലി ജരിവാല അന്തരിച്ചു - പിന്നീട്, 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച ‘മുജ്സെ ഷാദി കരോഗി’ എന്ന സിനിമയിൽ കാമിയോ വേഷത്തിൽ ഇവർ എത്തിയിരുന്നു. 2019-ൽ ‘ബിഗ് ബോസ് 13’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ വീണ്ടും ഷെഫാലി ശ്രദ്ധ നേടി.
News Desk29-Jun-2025കളഞ്ഞു കിട്ടിയ 6 ലക്ഷം രൂപയുമായി കാത്തുനിന്നത് രാത്രി 10 മണിവരെ - ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വഴിയിൽ കിടന്നു കിട്ടിയത് ആറു ലക്ഷം രൂപ ഉടമസ്ഥനെ ഏല്പിച്ചു കോട്ടയം വാകത്താനം നാലുക്കൽ സ്വദേശിയായ ബിനോയ് ജോൺ. ഒരു മരണവീട്ടിൽ പോയ ശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു ബിനോയ്. അപ്പോഴാണ് തന്റെ ബൈക്കിന് മുന്നിലൂടെ പോയ കാറിന് മുകളിൽ ഒരു പൊതി ഇരിക്കുന്നത് ബിനോയ് കണ്ടു. ബിനോയ് ഹോൺ മുഴക്കി അവരെ അറിയിക്കാൻ ശ്രമിച്ചെങ്കിലും കാർ വേഗത്തിൽ പോവുകയായിരുന്നു. ഇതിനിടയിൽ ഒരു വളവ് വളയുന്നതിനിടെ ഈ പൊതി തെറിച്ചു ബിനോയിയുടെ മുന്നിലേക്ക് വീണു. ബിനോയ് പൊതിയുമായി പുറകെ പോയെങ്കിലും കൂടെ പിടിക്കാനായില്ല.ബിനോയ് തനിക്ക് ലഭിച്ച പൊതി തുറന്ന് നോക്കിയപ്പോൾ വലിയൊരു തുകയുണ്ട് എന്നു മനസ്സിലായി. ബിനോയ് ഉടൻ തന്നെ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. എത്രയും പെട്ടെന്ന് ഇത് എങ്ങനെയായാലും ഉടമസ്ഥന് കൊടുത്തിട്ടെ വീട്ടിലോട്ട് വരാവൂ എന്നായിരുന്നു ഭാര്യയുടെ മറുപടി. അല്ല വരല്ല എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ശരി എന്ന് പറഞ്ഞു ഫോൺ വെച്ചു. ബിനോയ്
News Desk29-Jun-2025ഞങ്ങളും മനുഷ്യരല്ലേ സാർ? പോലീസുക്കാരുടെ വിതുമ്പുന്ന മനസ് - ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സേനാംഗങ്ങൾ വരുത്തിയ കൃത്യവിലോപം ന്യായികരിക്കാവുന്നതല്ല. ന്യായികരിക്കുന്നുമില്ല. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ അപരാധം അതാണെന്ന് വ്യാഖ്യാനിക്കുന്ന പുച്ഛ മനോഭാവം ശരിയല്ല. ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്നവരാണ് പണിയെടുക്കണം സേവനം നൽകണം സംശയമില്ലാത്ത കാര്യമാണ്. പക്ഷേ മനുഷികമായ വിഴ്ചയെ പർവ്വതീകരിച്ച് കാണിക്കുന്നത് ന്യായികരിക്കപെടാവുന്നതല്ല. നിങ്ങൾ ഇരിക്കണം എന്നൊരാളോട് നിഷ്കർഷിക്കുമ്പോൾ കുറഞ്ഞ പക്ഷം ഒരു കസേര അവിടെ ഉറപ്പാക്കണം 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം , 8 മണിക്കൂർ വിനോദം എന്ന റോബർട്ട് ഓവൻ്റെ വാക്കുകൾ കടമെടുത്താൽ വർക്ക് ലൈഫ് ബാലൻസ് മുന്നോട്ട് പോകാം
News Desk28-Jun-2025പാസ്റ്റർ എം എസ് മത്തായി അമേരിക്കയിൽ നിര്യാതനായി - പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ പഠിപ്പിച്ചിരുന്ന പ്രശസ്ത ബൈബിൾ അധ്യാപകനായിരുന്ന കർത്തൃദാസൻ പാസ്റ്റർ എം എസ് മത്തായി അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്ടിൽ നിരവധി പള്ളികൾ സ്ഥാപിക്കാൻ കർത്താവിന്റെ കൈകളിലെ ഉപകരണമായിരുന്നു.
News Desk28-Jun-2025ചങ്ങനാശ്ശേരിയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി - പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാല്‍ വീട്ടിൽ ക്രിസ്റ്റിൻ ആന്റണിയാണ് (37) മരിച്ചത്. ഇദ്ദേഹം കേറ്ററിംഗ് സർവിസ് ഉടമയാണ്. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് സൂചന. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
News Desk28-Jun-2025