സിപിഐഎം മുന്‍ നേതാവും കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

സിപിഐഎം മുന്‍ നേതാവും കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു. സിപിഐഎം ഒറ്റപ്പാലം മുന്‍ ഏരിയാ കമ്മറ്റി അംഗവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കെ കെ കുഞ്ഞനാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗമായിരിക്കെയാണ് കുഞ്ഞന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുന്നത്.

നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് സിപിഐഎം ബന്ധം അവസാനിപ്പിക്കാന്‍ കാരണമെന്ന് കെ കെ കുഞ്ഞൻ പ്രതികരിച്ചു. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് അവഗണന നേരിട്ടു. പരിഹാസ പാത്രമായി. നേതാക്കന്മാര്‍ അവഗണിച്ചാല്‍ പാര്‍ട്ടിയില്‍ നില്‍ക്കേണ്ടതില്ലെന്നും തന്നെ വേണ്ടെന്ന് തോന്നിയ സാഹചര്യത്തിലാണ് പാര്‍ട്ടി വിട്ടതെന്നും കെ കെ കുഞ്ഞന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ സംഘടനകളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

RELATED STORIES