പാകിസ്ഥാനിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നു

ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. പാര്‍പ്പിട സൗകര്യങ്ങള്‍ നഷ്ടപ്പെട്ടതോടെ ജനങ്ങള്‍ പകര്‍ച്ചവ്യാധിയുടെ പിടിയിലാണ്. ഏകദേശം 30 ലക്ഷം ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള സഹായങ്ങള്‍ തുടരുകയാണ്. യുഎഇയില്‍ നിന്നുള്ള സഹായങ്ങളുമായി ഒമ്പതാമത്തെ വിമാനവും പാകിസ്ഥാനിലെത്തി. ഉസ്ബെക്കിസ്ഥാനില്‍ നിന്ന് സൈനികര്‍ ഉള്‍പ്പെടുന്ന രക്ഷാപ്രവര്‍ത്തക സംഘം ഉടന്‍ എത്തിച്ചേരും.


അപ്രതീക്ഷിത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണം കാലാവസ്ഥാ വ്യതിയാനമായിരിക്കാമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ചൈന, സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പാകിസ്ഥാനിലേക്ക് സഹായമെത്തിച്ചിരുന്നു. വെള്ളപ്പൊക്ക ദുരന്തബാധിതര്‍ക്ക് 30 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കുമെന്ന് യുഎസ് പ്രഖ്യാപിച്ചു.

RELATED STORIES