സംസ്ഥാനത്തെ ആർ.ടി ഓഫീസുകളിൽ നടന്ന മിന്നൽ പരിശോധനയിൽ വന്‍ ക്രമക്കേടുകൾ കണ്ടെത്തി

ഓപ്പറേഷൻ ജാസൂസ് എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ, ഏജന്റെമാർ മുഖേന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തി. ഏജന്റുമാരിൽ നിന്നും പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തുന്നത്. ഏജന്‍റുമാർ ഗൂഗിൾ പേ വഴി പണം നൽകുന്നതായി സ്ഥിരീകരിച്ചു. പരിവാഹൻ വഴി അപേക്ഷ നൽകിയാലും ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു.

പണം നൽകുന്നവരുടെ അപേക്ഷ തിരിച്ചറിയാൻ പ്രത്യേക അടയാളം നൽകും. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. സർക്കാർ നിശ്ച്ചയിക്കുന്ന ഫീസിനെക്കാളും കൂടുതൽ തുക ഈടാക്കുന്നു. മൂവാറ്റുപുഴ എംവിഎൈയുടെ പക്കൽ നിന്ന് സ്വന്തം പേരിലല്ലാത്ത 5 എ.ടി.എം കാർഡുകളും കണ്ടെത്തി.

സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ. ഏജന്‍റുമാർ നിയമപരമല്ലാത്ത രേഖകൾ കൈവശം വയ്ക്കുന്നെന്നും കണ്ടെത്തി. ഏജൻറുമാറുടെ സ്ഥപനങ്ങള്‍, ഡ്രൈവിംഗ് സ്കൂളുകള്‍ എന്നിവടങ്ങളിലും പരിശോധനയുണ്ടായി. വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് വിജിലന്‍സ് അറിയിച്ചു.

RELATED STORIES