ഇന്ത്യയും യു.എ.ഇയും തമ്മില്‍ യു.പി.ഐ മാതൃകയില്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകൾക്കുള്ള ചര്‍ച്ച നടത്തി

അബൂദബിയില്‍ നടന്ന ഇന്ത്യ യു.എ.ഇ ജോയിന്റ് കമീഷന്‍ യോഗത്തിലാണ് ചര്‍ച്ച നടന്നത്.

ഇന്ത്യയിലെ യുനൈറ്റഡ് പേമെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ)യെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുക. ഇതിന് സാധ്യതയേറെയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറും യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്യാനും ചൂണ്ടിക്കാട്ടി. ഇന്ത്യയും യു.എ.ഇയും ഫെബ്രുവരിയില്‍ ഒപ്പിട്ട സെപ കരാര്‍ ഇരു രാജ്യങ്ങള്‍ക്കും നേട്ടമായെന്നും യോഗം വിലയിരുത്തി.

RELATED STORIES