ഒരു കേസിൽ ഒരാൾക്കെതിരേ ഒന്നിലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്നത് അനുവദനീയമല്ലെന്ന് സുപ്രിംകോടതി

ഇത്തരം നടപടി നിയമം ദുരുപയോഗം ചെയ്യലാണെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒരു കേസിൽ ഒരാൾക്കെതിരേ ഒന്നിലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്നത് ഒന്നിലധികം ശിക്ഷാനടപടിക്ക് സാധ്യതയുണ്ടാക്കും. ഇത് ഭരണഘടനയുടെ 21,22 വ്യവസ്ഥകളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.


വരാണസിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തരക് ദാഷ് മുഖർജിയെന്ന വ്യക്തിയുടെ രണ്ടാമത്തെ എഫ്.ഐ.ആർ റദ്ദാക്കിയാണ് സുപ്രിംകോടതി ഉത്തരവ്.

രണ്ടാമത്തെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

RELATED STORIES