പോക്സോ കേസിൽ ആരോപണ വിധേയയായ അമ്മ നിരപരാധിയെന്ന് കോടതി
Reporter: News Desk 03-Sep-2022
2,994
Share:
കോളിളക്കം
സൃഷ്ടിച്ച കടയ്ക്കാവൂർ പോക്സോ കേസിൽ ആരോപണ വിധേയയായ അമ്മ നിരപരാധിയാണെന്ന വിധിയിൽ
ഉറച്ച് കോടതി. കേസിൽ അമ്മ നിരപരാധിയാണെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ
സമീപിച്ച മകന് തിരിച്ചടി നേരിടുമ്പോൾ നീതി ലഭിക്കുന്നത് അമ്മയ്ക്കാണ്. അമ്മയ്ക്കെതിരായ
മകന്റെ ഹര്‍ജി ജസ്റ്റിസുമാരായ സൂര്യകാന്ത്,
ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് ആണ് ഇന്നലെ
തള്ളിയത്.
ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ
സംഘത്തിന്റെ റിപ്പോർട്ടും അമ്മയുടെ ജാമ്യവും റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ
ആവശ്യം. അമ്മയ്ക്ക് എതിരായ മൊഴി ആരുടെയും പ്രേരണ കൊണ്ടല്ലെന്നും, പിതാവ് അമ്മയ്ക്ക് എതിരെ
പരാതി നൽകാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും മകന്റെ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ ആവശ്യങ്ങൾ ഇപ്പോൾ
സുപ്രീം കോടതിയും തള്ളിയതോടെ, കടയ്ക്കാവൂർ അമ്മയ്ക്ക് നീതി കിട്ടിയെന്ന് പൊതുജനം പറയുന്നു.
അമ്മ 10
വയസ്സ് മുതൽ സ്വന്തം മകനെ പീഡിപ്പിച്ചു എന്ന കേസ് ഫാബ്രിക്കേറ്റഡ്
തന്നെയാണ് എന്ന് കേസിന്റെ തുടക്കം തന്നെ വാദിച്ചവർ ഉണ്ടായിരുന്നു. ഒരമ്മയ്ക്ക്
തന്റെ മകനോട് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് വാദിച്ച പക്ഷക്കാർക്ക് കൂടി
ആശ്വാസമാകുന്നതാണ് സുപ്രീം കോടതി നടപടി. കുട്ടിയുടെ അച്ഛനാണ് ഇതിന് പിന്നിലെന്ന്
യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം
വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വർഷം
ജൂണിൽ റിപ്പോർട്ട് നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ
നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലുകളും ശാസ്ത്രീയ പരിശോധനാ
ഫലങ്ങളും കണക്കിലെടുത്താണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോര്‍ട്ട് സമർപ്പിച്ചത്.
വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീല വീഡിയോ കാണുന്നത് കണ്ടുപിടിച്ചു.
ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ
കണ്ടെത്തല്‍. അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നില്‍
പരപ്രേരണയില്ലെന്നും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഈ
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി
ലീഗ് എന്നും തീവ്രവാദത്തിനും വർഗീയ വാദത്തിനും എതിരാണ് - പാർട്ടിക്ക് കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം നടത്താൻ ആയി എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർലമെന്റിന് അകത്തും പുറത്തും പാർട്ടി നേട്ടമുണ്ടാക്കി. 5 എം പി മാർ ലീഗിന് ഉണ്ട്. ഈ ഉണർവ്വ് തുടർന്നും കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ ദേശീയ കൗൺസിൽ പുതിയ അംഗങ്ങളെ തീരുമാനിക്കും. സംസ്ഥാന
ഐഎന്‍എസ് വിക്രാന്തിന്റെ ‘ലൊക്കേഷന്‍’ അന്വേഷിച്ച ആൾമാറാട്ടക്കാരൻ അറസ്റ്റിൽ - രാഘവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള കോളില്‍, ഐഎന്‍എസ് വിക്രാന്ത് ഇപ്പോള്‍ കൊച്ചിയിലുണ്ടോ, ഇല്ലെങ്കില്‍ ഇപ്പോള്‍ കറന്റ് ലൊക്കേഷന്‍ എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചത്. സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ ഉടന്‍ വിവരം പൊലീസിന് കൈമാറി. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയിലേക്കെത്തിയത്.
പന്തളം ജങ്ഷനില്‍ ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു - രാവിലെ സിഗ്നല്‍ ഇല്ലാത്തതിനാല്‍ ഇരു വാഹനങ്ങളും ജങ്ഷനില്‍ വേഗത കുറച്ചില്ല. അടൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി ടൂറിസ്റ്റ് ബസിന്റെ മുന്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. ടൂറിസ്റ്റ്
ഇന്ത്യയുടെ എതിർപ്പിനെ മറികടന്ന് പാകിസ്താന് 100 കോടി ഡോളർ (ഇന്ത്യൻ രൂപ 8500 കോടി) വായ്പ അനുവദിച്ച അന്താരാഷ്ടട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) നടപടിയെ നിശിതമായി വിമർശിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല രംഗത്ത് - ഉപഭൂഖണ്ഡത്തിലെ സംഘർഷത്തിൽ അന്താരാഷ്ട്ര സമൂഹം ആശങ്കയിലാണ്. ഐ.എം.എഫ് ഫണ്ട് അനുവദിക്കുന്നതോടെ സംഘർഷം വീണ്ടും രൂക്ഷമാകും. പൂഞ്ച്, രജൗറി, ഉറി, താങ്ധർ തുടങ്ങി നിരവധി പ്രദേശങ്ങൾ തകർക്കാൻ പാകിസ്താൻ ഉപയോഗിച്ച ആയുധങ്ങൾക്ക് ചെലവഴിച്ച പണം തിരിച്ചുനൽകുകയാണ് ഐ.എം.എഫ്” -ഉമർ അബ്ദുല്ല പറഞ്ഞു.
കഴിഞ്ഞ രാത്രിയാണ് ഒരു ബില്യണ്‍ ഡോളറിന്റെ വായ്പ ഐ.എം.എഫ് അംഗീകരിച്ചതായി പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസ് അവകാശപ്പെട്ടത്. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി വഴിയാണ് പാകിസ്താന് വായ്പ ലഭിക്കുക. പാകിസ്താന് 2.3 ബില്യൺ യു.എസ് ഡോളറിന്റെ വായ്പകൾ നൽകാനുള്ള നീക്കത്തെ ഐ.എം.എഫ് വേദിയില്‍ ഇന്ത്യ എതിര്‍ത്തിരുന്നു. പാകിസ്താന് വായ്പ നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഐ.എം.എഫ് ബോര്‍ഡിലായിരുന്നു ഇന്ത്യന്‍ എതിര്‍പ്പ്.
മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം: ഹൈക്കോടതി - അറസ്റ്റ് ചെയ്യാനുളള സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താനെന്ന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 22(1) വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അറസ്റ്റിനുളള കാരണം എഴുതിനല്‍കുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും
വിരുന്ന് വന്ന രണ്ടരവയസ്സുകാരന് ദാരുണാന്ത്യം - അരീക്കോടുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു സഹീനും കുടുംബവും. എന്നാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി അപകടം സംഭവിക്കുകയായിരുന്നു. പൊലീസ്
പാക് പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി - കറാച്ചിക്കു പിന്നാലെ റാവല്‍പിണ്ടിയിലും ആക്രമണം നടത്തിയെന്നാണ് വിവരം. പാകിസ്താനെതിരെ വ്യോമസേനയും കറാച്ചി തുറമുഖത്തില്‍ കനത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ പാക് നാവിക താവളം ഇന്ത്യ ആക്രമിച്ചു തകര്‍ത്തുവെന്നാണ് വിവരം.