തെരുവ് നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിനിക്ക് ഗരുതരമായി പരിക്കേറ്റു

പത്തനംതിട്ട: റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിക്കാണ് പരിക്കേറ്റത്. പാല്‍ വാങ്ങാന്‍ കടയില്‍ പോകുന്നതിനിടെയാണ് കുട്ടിക്കു നേരെ തെരുവ് നായ ആക്രമിച്ചത്.


രണ്ട് ആഴ്ച മുമ്പാണ് കുട്ടിക്ക് പട്ടിയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അഭിരാമിയുടെ കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്താണ് തെരുവുനായയുടെ കടിയേറ്റത്.

പരിക്കേറ്റ കുട്ടിയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

RELATED STORIES