തൃശൂരിൽ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു; അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

തൃശൂരിലെ ആറ്റൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. കൂമുള്ളംപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ (8) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മദ്രസയിൽനിന്നും മടങ്ങും വഴി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. റെയില്‍വേ ട്രാക്കിന്‌ സമീപത്താണ് റിസ്‌വാന്റെ വീട്. എറണാകുളം-പാലക്കാട് മെമുവാണ് കുട്ടിയെ തട്ടിയത്.

റിസ്‌വാനുമായി ട്രെയിൻ കുറച്ചുദൂരം മുന്നോട്ടു പോയി. സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അത്താണി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

RELATED STORIES