ആരാധന സ്വാതന്ത്ര്യത്തിനെതിരായ കേരള ഹൈ കോടതി വിധി സർക്കാർ ഇടപെടണം.

26-8 -2022 ൽ കേരള ഹൈക്കോടതി, WP(C)792/2022 ആം നമ്പർ കേസിൽ ജസ്റ്റിസ്. കുഞ്ഞികൃഷ്ണൻ പുറപ്പെടുവിച്ച ഉത്തരവിന്റ അവസാന ഭാഗം ചുവടെ ചേർക്കുന്നു.

     "The Chief Secretary of the Kerala state will issue a separate circular /order prohibiting change of category of a building to a religious place/prayer hall except in inevitable circumstances and the rarest of the rare case and that also only after getting report from the police and intelligence ascertaining the ground realities of that particular place"

മലപ്പുറം ജില്ലയിലെ തൊട്ടേക്കാട് അമരമ്പലം പഞ്ചായത്തിൽ ഒരു വാണിജ്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നൂറുൾ ഇസ്ലാമിക സാംസ്‌കാരിക  സംഘത്തിന് വേണ്ടി അതിന്റെ സെക്രട്ടറി കെ.ടി. ഫർഹാൻ വാദിയായും മലപ്പുറം ജില്ലാ കളക്ക്ടർ, ജില്ലാ പോലീസ് മേധാവി, അമരമ്പലം പഞ്ചായത്ത്‌, അതിന്റെ സെക്രട്ടറി, ആനി എം. ജോർജ് എന്ന ഒരു യുവതി എന്നിവർ ഏതൃകക്ഷികൾ ആയും ബഹു. കേരള ഹൈ കോടതിയിൽ നൽകിയ ഹർജിയിലാണ് പ്രസ്തുത ഉത്തരവുണ്ടായതു.   അഞ്ചാം എതൃകഷിയുടെ സമീപത്തുള്ള ഒരു വാണിജ്യ കെട്ടിടത്തിൽ ഹർജിക്കാരൻ മതസ്ഥാപനം ആരമ്പിച്ചത് അഞ്ചാം ഏതൃകക്ഷിയുടെ സ്വര്യ ജീവിതത്തെ ദോഷകരമായി ബാധിക്കും

എന്ന പരാതിയാണ് ഈ ഹർജിക്കു ആസ്‌പദമായ സംഗതി.

ഇതേതുടർന്ന് മേൽപ്പറഞ്ഞ വാണിജ്യ കെട്ടിടത്തിൽ മതസ്ഥാപനം നടത്തുന്നതിനുള്ള അനുവാദം ലഭിക്കേണ്ടതിനായി കെ ടി  ഫർഹാൻ മലപ്പുറം ജില്ലാ കളക്ടർക്ക് അപേക്ഷ നൽകുകയും ആയതു നിരസിക്കപ്പെടുകയും ചെയ്തു. ഇതിനെതിരെയാണ് നൂറുൾ ഇസ്ലാം സാംസ്‌കാരിക സംഘം കേരള ഹൈ കോടതിയിൽ ഹർജി സമർപ്പിച്ചതും ഹർജി തള്ളിക്കൊണ്ട് ഉത്തരവുണ്ടായതും. ഇവിടെ മൗലീകമായ ധാരാളം പ്രശ്നങ്ങൾ ഉയർത്തുന്നു.

(1) പ്രസ്തുത ഹർജി ഒരു പൊതുതാല്പര്യ ഹർജി ആയിരുന്നില്ല. നൂറുൾ ഇസ്ലാം സാംസ്‌കാരിക സംഘത്തിനെതിരായ വിധി എങ്ങനെ കേരളത്തിലെ മുഴുവൻ മതസ്ഥാപന, ആരാധനാലയങ്ങൾക്കതിരായ വിധിയായി മാറ്റപ്പെട്ടു? ഒരു വ്യക്തിക്കോ, സംഘടനക്കോ മാത്രം, അതായതു ഹർജിക്കാരന് മാത്രം എതിരാകേണ്ട വിധിയാണ്  മുഴുവൻ ആരാധന ആലയങ്ങൾക്കെതിരായ വിധിയായി മാറിയത്.ഇതാണ്  കോടതികളുടെ പോലും പൊതുസമീപനം.

(2) മേലുദ്ധരിച്ച വിധിഭാഗം പരിശോധിക്കാം.

(a) ഇതൊരു prohibitary order ആണ്. അതായതു നിരോധന ഉത്തരവാണ്. എന്താണ് നിരോധിക്കപ്പെട്ടത്? ഏതു ഉദ്ദേശത്തിനാണോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടനിർമ്മാണ അനുവാദം നൽകിയത് ആ ഉദ്ദേശത്തിനല്ലാതെ മതസ്ഥാപനങ്ങളോ ആരാധനാലയങ്ങളോ ആയി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇതു നടപ്പാക്കുന്നതിനാവശ്യമായ ഉത്തരവുകൾ ചീഫ് സെക്രട്ടറി ഇറക്കണം.അങ്ങനെ കോടതി ഉത്തരവ് നടപ്പാക്കുവാനുള്ള ഉത്തരവാദിത്വം ചീഫ് സെക്രട്ടറിക്കാണ്.

(b). അനിവാര്യവും അത്യപൂർവവുമായ സാഹചര്യങ്ങളിൽ അതാതു പ്രദേശങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ചുപോലീസിന്റെയും ഇന്റലിജിൻസിറെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർക്ക് അനുവാദം നൽകാവുന്നതാണ്.

(c). അനിവാര്യവും അത്യപൂർവവുമായ സാഹചര്യങ്ങൾ എന്താണ്.

ഒരു പ്രദേശത്തു ഒരു നിശ്ചിത സ്ഥലപരിധിക്കുള്ളിലുള്ള സമാനസ്വഭാവത്തോടുകൂടിയ ആരാധനാലയങ്ങളുടെ പരമാവധി എണ്ണം. ഈ കേസിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിൽ സമാനസ്വഭാവത്തോട് കൂടിയ മുപ്പത്തിയറ് ആരാധന ആലയങ്ങൾ എന്തിനാണെന്നാണ് കോടതി ചോദിച്ചത്. അതായതു ഒരു കിലോമീറ്ററിനുള്ളിൽ ഏഴു പള്ളികൾ എന്തിനാണെന്ന് വിശദീകരിക്കേണ്ടി വരും. അതിന്റെ അനിവാര്യത ജില്ലാ കളക്ടർക്കു ബോധ്യപ്പെടുന്നതുപോലെ വിശദീകരിക്കണം എന്നാണ് കോടതി പറയുന്നത്. മാത്രവുമല്ല സ്ഥലത്തെ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് പോലീസിന്റെയും ഇന്റലിജിൻസിന്റെയും അനുകൂല റിപ്പോർട്ടും ആവശ്യമാണ്.

ഒരു സ്ഥലത്ത് ആത്മീയ ആരാധന നടത്തുന്നതിന് രണ്ട് ഘടകങ്ങൾ പൂർത്തീകരിക്കണം. (1) ആരാധന കെട്ടിടം ആ ആവശ്യത്തിനായി മാത്രം നിർമ്മിക്കുന്നതിനാണാനുള്ള കെട്ടിട നിർമ്മാണ അനുമതി ഉണ്ടായിരിക്കണം

(2) അത്തരം കെട്ടിടങ്ങളിൽ ആരാധന നടത്തുന്നതിനാവശ്യമായ ലൈസൻസ് മറ്റെല്ലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി ജില്ലാ കളക്ടർമാരിൽ നിന്ന് ലഭിക്കുകയും വേണം. ഈ വിധി ക്രിസ്ത്യൻ പെന്തകൊസ്തു ആരാധനകളെയും ആരാധന ഹാളുകളെയും ദോഷകരമായി ബാധിക്കും. കേരളത്തിലെ ബഹുഭൂരിപക്ഷം പെന്തകൊസ്തു പ്രസ്ഥാനങ്ങളും സോസോയ്റ്റീസ് ആക്ട് പ്രകാരമോ ഇന്ത്യൻ ട്രസ്റ്റ്‌ ആക്ട് പ്രകാരമോ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇതു രണ്ടും സഭാ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനോ ആരാധന നടത്തുന്നതിനോ പര്യാപ്തമല്ല.

ഇന്ത്യൻ ഭരണഘടന അനുചേദം 25 (a) (b) പ്രകാരം പൗരന് സ്വന്തം മനസാക്ഷിക്കനുസരിച്ചു (1) ഏതു മതം വിശ്വസിക്കുവാനു (2) ആചാരിക്കുവാനും (3) പ്രചരിപ്പിക്കുവാനും ഉള്ള മൗലിക അവകാശമുണ്ട്. അനുചേദം 26 മതസ്ഥാപനങ്ങൾ നിർമ്മിക്കുവാനും ഭരിക്കുവാനും ഉള്ള അവകാശമുണ്ട്. ഇവിടെ മൗലിക അവകാശങ്ങൾ അവഗണിക്കപ്പെട്ടിരിക്കുകയാണ്.

പെന്തകൊസ്തുകാർ സമാധാനപ്രിയറും സമാധാനം ഉണ്ടാക്കുന്നവരും ആകുന്നു. കുറ്റവാളികൾ അല്ല.മദ്യത്തിനും മയക്കുമരുന്നിനും അടിമകളോ അതിന്റെ പ്രചാരകരോ അല്ല. അവർ ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നവരല്ല. ഇവർ ദേശത്തു സംഘർഷം നടത്തുന്നതായി നാളിതുവരെ പോലീസ് റിപ്പോർട്ടുകളില്ല.

അതുകൊണ്ട് നാളിതുവരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രാർത്ഥനാലയങ്ങൾക്ക് മറ്റു മാനദണ്ഡങ്ങൾ നോക്കാതെ അവരുടെ കെട്ടിടങ്ങൾക്കും ആരാധനകൾക്കും ഭംഗം വരാതെ മുന്നോട്ടു പോകേണ്ടതുണ്ട്. സർക്കാർ ഈ കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണം എല്ലാ പെന്തക്കോസ്തു പ്രസ്ഥാനങ്ങളും നേതാക്കളും ഒന്നിക്കേണ്ടിയിരിക്കുന്നു.


RELATED STORIES