പഞ്ചറായി വഴിസൈഡിൽ ലോക്ക് ചെയ്തു വച്ച ബൈക്ക് മോഷ്ടിച്ച യുവാക്കളെ പോലീസ് പിടികൂടി

കോട്ടയം: മേലുകാവ് കൊല്ലപ്പള്ളി ഭാഗത്തുനിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് കുറുമണ്ണ് ഭാഗത്ത് ചാമക്കാലായിൽ മണിക്കുട്ടൻ (20), കടനാട് കൊടുമ്പിടി ഭാഗത്ത് കാനത്തിന്‍കാട്ടിൽ ബിന്റോ (21) എന്നിവരെയാണ് മേലുകാവ് പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തത്.

.ഇവർ കഴിഞ്ഞ ദിവസം കൊല്ലപ്പള്ളി ഭാഗത്ത് കുമ്പളാംപൊയ്കയിൽ വീട്ടിൽ റോദൻ സജിയുടെ ബൈക്ക് മോഷ്ടിച്ച്‌കൊണ്ടുപോവുകയായിരുന്നു.

ഇദേഹംരാത്രിയിൽ വീട്ടിലേക്ക് വരുന്നതിനിടയില്‍ ബൈക്ക് പഞ്ചർ ആവുകയും തുടർന്ന് ഒരുവശത്തായി ഒതുക്കിവെച്ച്‌ ലോക്ക് ചെയ്ത് പോവുകയുമായിരുന്നു. തുടര്‍ന്ന് പ്രതികൾ ഇരുവരും എത്തി ബൈക്ക് മോഷ്ടിച്ച് കൊണ്ട് കടന്നുകളഞ്ഞത്. റോദൻ സജിയുടെ പരാതിയെ തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻതന്നെ പ്രതികളെ പിടികൂടുകയുമായിരുന്നു.

ഇവർ മോഷ്ടിച്ച ബൈക്ക് ആൾതാമസമില്ലാത്ത ഇടിഞ്ഞ വീടിന്റെ മൂലയിൽ നിന്നും പോലീസ് കണ്ടെടുത്തു.മേലുകാവ് എസ് എച്ച് ഓ. രഞ്ജിത്ത് കെ വിശ്വനാഥ്, എസ്.ഐ ദേവനാഥൻ, എസ്.ഐ. സന്തോഷ്, സി.പി. ഓ മാരായ ജോർജ്, ശിഹാബ്, ബിജോയ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

RELATED STORIES