വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ആ​രോ​​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ വേ​ദി​യി​ൽ ഇരുത്തി പ്ര​ശം​സി​ച്ച്

കോന്നി: വീ​ണ ജോ​ർ​ജ് മി​ടു​ക്കി​യാ​യ മ​ന്ത്രി​യാ​ണെ​ന്നും വീ​ണ ചെ​യ്യു​ന്ന​തെ​ല്ലാം കു​റ്റ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ന്നി എം.​എ​ൽ.​എ ജ​നീ​ഷ് കു​മാ​റി​നെ​യും വെ​ള്ളാ​പ്പ​ള്ളി പ്ര​ശം​സി​ച്ചു. കെ.​യു. ജ​നീ​ഷ്കു​മാ​ർ ജ​ന​കീ​യ​നാ​യ എം.​എ​ൽ.​എ​യാ​ണെ​ന്നും ജ​നീ​ഷി​നെ ഇ​നി ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം യൂ​നി​യ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ത​യ​ദി​ന ഘോ​ഷ​യാ​ത്ര​യും സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


മ​റ്റു സ​മു​ദാ​യ​ങ്ങ​ൾ സം​ഘ​ടി​ച്ചാ​ൽ നീ​തി​കി​ട്ടും. എ​ന്നാ​ൽ, ഈ​ഴ​വ​ർ സം​ഘ​ടി​ച്ചാ​ൽ ജാ​തി​പ​റ​യു​ന്നു എ​ന്ന് പ​റ​യു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നീ​തി​കി​ട്ടു​ന്നി​ല്ല. ഈ​ഴ​വ സ​മു​ദാ​യ അം​ഗ​ങ്ങ​ൾ​ക്ക് തൊ​ഴി​ലു​റ​പ്പ് മാ​ത്ര​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പണം ഉയർത്തുന്നു.

RELATED STORIES