സന്ധ്യക്ക് ശേഷം മാത്രം തുറക്കുന്ന കളിപ്പാട്ടക്കടയില്‍ എല്ലാ ദിവസവും യുവാക്കളുടെ അസാധാരണ തിരക്ക്

കോഴിക്കോട്: കൊമ്മേരി സ്വദേശി ഹസന്‍ കോയ, കളിപ്പാട്ടക്കച്ചവടത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളും വിവിധഭാഷാ തൊഴിലാളികളും ഉള്‍പ്പെടെ നിരവധി പേരാണ് ഈ കടയിലെ നിത്യ സന്ദര്‍ശകര്‍. വൈകുന്നേരം തുറക്കുന്ന കടയില്‍ അര്‍ദ്ധരാത്രി വരെ ആളുകള്‍ വന്നു പോകുന്നത് പതിവാണ്. ചില ദിവസങ്ങളില്‍ അതിരാവിലെയും കടയില്‍ ആള്‍ത്തിരക്ക് ഉണ്ടാകാറുണ്ട്.

പകല്‍ സമയങ്ങളില്‍ പൊതുവില്‍ കട അടഞ്ഞ് കിടക്കാറാണ് പതിവ്. പോലീസ് നടത്തിയ പരിശോധനയില്‍ മുന്നൂറിലധികം പുകയില പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടി സഹിതം ഹസ്സന്‍ കോയയെ പിടികൂടിയത്.

RELATED STORIES