ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 8000 താറാവുകള്‍ക്ക് രോഗമെന്ന് സംശയം ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.

കരുവാറ്റയിലാണ് രോഗം കണ്ടെത്തിയത്. നേരത്തെ ഹരിപ്പാട് വഴുതാനത്തും ചെറുതനയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 8000 താറാവുകള്‍ക്കാണ് പക്ഷിപ്പനി സംശയിക്കുന്നത്.  

തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിര്‍ണയ ലാബില്‍ പരിശോധിച്ചപ്പോള്‍ സൂചന ലഭിച്ചിരുന്നു. പിന്നാലെ ഭോപ്പാലിലെ കേന്ദ്ര ലാബില്‍ അയച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

RELATED STORIES