ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. രാജ്ഭവനിൽ നിയമിക്കുന്നത് ആജീവനാന്ത പെൻഷൻ നൽകാനല്ല, എല്‍ഡിഎഫ് രാജ്ഭവന് മുന്നിൽ മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല, ജനങ്ങളുടെ നികുതി പണം പാർട്ടിക്കാർക്ക് പെൻഷൻ നൽകുന്ന നയത്തെ കുറിച്ച് ജനങ്ങളോട് മറുപടി പറയണം.താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ല എന്ന് സർക്കാർ തീരുമാനിക്കട്ടെ..താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഗവർണർ പറഞ്ഞത്. ഇടത് സർക്കാർ ചെയ്യുന്നത് പെൻഷൻ നൽകാനുള്ള പദ്ധതിയാണ്.പ്രതിപക്ഷ നേതാവിന് രാജാവിനെക്കാൾ വലിയ രാജഭക്തിയാണെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.


രാജ്ഭവനിൽ നിന്നും 20 താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇന്നെലയാണ് പുറത്തുവന്നത്. അഞ്ചുവർഷത്തിൽ താഴെമാത്രം സേവന പരിയമുള്ളവരെ സ്ഥിപ്പെടുത്തണമെന്ന ശുപാർശ സർക്കാർ തള്ളിയിരുന്നു. രാജ് ഭവനില്‍ താൽക്കാലിക വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫോട്ടോ ഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും 2020 ഡിസംബറിൽ മുഖ്യമന്ത്രിക്ക് നൽകി കത്തിൽ ഗവർണർ ആവശ്യപ്പെട്ടിരുന്നു.

ഫോട്ടോ ഗ്രാഫറെ സ്ഥിരപ്പെടുത്തി ഫെബ്രുവരി 17ന് സർക്കാർ ഉത്തരവിറക്കി. ഗവർണറുടെ പ്രത്യേക താല്പര്യപ്രകാരം അയച്ച കത്തിൻെറ അടിസ്ഥാനത്തിലാണ് നിയമനമെന്നും ഉത്തരവിൽ പറയുന്നു.

RELATED STORIES