സംസ്ഥാനത്ത് നോട്ടറി അപേക്ഷ സ്വീകരിക്കുന്നതും തുടര്‍ നടപടികളും ഇനി പൂര്‍ണമായി ഓണ്‍ലൈനില്‍

ഇതിനായുള്ള പോര്‍ട്ടല്‍ നിയമ വകുപ്പ് മന്ത്രി പി. രാജീവ് നാളെ രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് അഭിഭാഷക വൃത്തിയിലേര്‍പ്പെടുന്നവരില്‍ നിന്നു നോട്ടറിയായി പ്രാക്ടിസ് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ കടലാസില്‍ സ്വീകരിച്ച് ഫയലുകളാക്കി നടപടി സ്വീകരിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി.

കേന്ദ്ര ചട്ടങ്ങളില്‍വന്നിട്ടുള്ള മാറ്റങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഈ അപേക്ഷകള്‍ പൂര്‍ണമായി ഓണ്‍ലൈനിലേക്കു മാറ്റുന്നത്. എന്‍.ഐ.സിയുടെ സഹായത്തോടെയാണ് ഇതിനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിനു ശേഷം നിയമ വകുപ്പിന്റെ www.lawsect.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പുതിയ പോര്‍ട്ടലിന്റെ ലിങ്കും അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച വിശദ വിവരങ്ങളും ലഭ്യമാകുമെന്നു നിയമ സെക്രട്ടറി വി. ഹരി നായര്‍ അറിയിച്ചു.

RELATED STORIES