ഓസ്ട്രേലിയയിൽ അഭിനയ കഴിവ് തെളിയിച്ച് എമിൽ ജയൻ

      മെബൽബൺ: അഭിനയത്തിലും പരസ്യകലയാലും കഴിവ് തെളിയിച്ച് ഓസ്ടേലിയായിലെ മെൽബണിൽ ഒരു മലയാളി. കണ്ണൂർ പേരാവൂർ റാത്തപ്പിള്ളിൽ ജയൻ - പ്രതിഭ ദമ്പതികളുടെ നാലാം ക്ലാസ്സിൽ പഠിക്കുന്ന എമിൽ ജയനാണ് ഈ കൊച്ചുകലാകാരൻ. മെൽബൺ സൗത്തിലുള്ള ഡോവ്ട്ടൺ ഹോളി ഫാമിലി കാതോലിക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് എമിൽ .  വാരിയർ ട്രൈബ്‌ ഫിലിം നിർമ്മിക്കുന്ന നമസ്തേ യോഗാ യിലെ പ്രമുഖ റോളായ ശിവപ്രസാദിനെ അവതരിപ്പിച്ചാണ് എമിൽ ശ്രദ്ധേയനായത്. പ്രമുഖ ചാനലായ ABC Me യിൽ പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞു. പത്തു വയസുള്ള ഓസ്ട്രേലിയായിൽ താമസിക്കുന്ന വളരെ ഒതുങ്ങിക്കഴിയുന്ന ശിവപ്രസാദിൻ്റെ കഥ പറയുന്ന നമസ്തേ യോഗ യിലെ എമിലിൻ്റെ അഭിനയവും കഴിവും അകഥാപാത്രത്തിന് ഉതകുന്നതാണ്. 

https://iview.abc.net.au/show/namaste-yoga

പ്രമുഖ വ്യാപാര സ്ഥാപനമായ കോൾസ് ഉൾപ്പടെ ഒട്ടെറെ പരസ്യങ്ങളിലും എമിൽ അഭിനയിച്ചിട്ടുണ്ട്. ഏഴുവർഷം മുമ്പാണ് ജയനും കുടുംബവും ഓസ്ട്രേലിയായിൽ എത്തിയത്. എമിൽ 2021-ലെ ബുഷ് ഫയറുമായി ബന്ധപ്പെട്ട ABC സിരിയസിൽ ഫയേഴ്സിലും കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. ശ്രേയ ജയൻ എമിലിന്റെ സഹോദരിയാണ്

https://iview.abc.net.au/show/fires/series/1/video/DR2010V003S00

RELATED STORIES