വിഴിഞ്ഞം തുറമുഖ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ലത്തീൻ അതിരൂപത

ശനിയാഴ്ച ഉണ്ടായ സംഘർഷം സിപിഎമ്മിന്‍റെയും ബിജെപിയുടെയും നേതൃത്വത്തിലാണ് നടന്നതെന്ന് വിഴിഞ്ഞം തുറമുഖ സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് .


സീ പോര്‍ട്ട് കമ്ബനി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഫിഷറീസ് മന്ത്രി അബ്ദുറഹിമാനേയും പുരോഹിതൻ വിമർശിച്ചു. മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദി ഉണ്ടെന്ന വിവാദ പരാമർശവും പുരോഹിതൻ നടത്തി.


വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയ സർക്കാർ നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വിരട്ട് ഏറാൻമൂളികളായ അനുയായികളോട് മതിയെന്നും തങ്ങളോട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചനക്കാരുടെ കേന്ദ്രമായി മാറിയെന്നും പിണറായി വിജയൻ നേരിട്ട് നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്നും ഫാദർ തിയോഡോഷ്യസ് പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെയും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്‍റെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് കഴിഞ്ഞ ദിവസം ഗുണ്ടകൾ അഴിഞ്ഞാടിയതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉയർത്തി. 500 രൂപയും ബിരിയാണിപ്പൊതിയും നൽകി കൊണ്ടുവന്ന ഗുണ്ടകളാണ് അവിടെ അക്രമം അഴിച്ചുവിട്ടതെന്നും പോലീസ് നോക്കി നിന്നെന്നും ഫാദർ തിയോഡോഷ്യസ് പറഞ്ഞു.

RELATED STORIES