മലയാളി യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായ കേസിൽ 2 യുവാക്കളും ഒരു യുവതിയും അറസ്റ്റിൽ

റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറായ അറാഫത്ത് (22), സുഹ‍ൃത്തും മൊബൈൽ ഫോൺ മെക്കാനിക്കുമായ ഷഹാബുദ്ദീൻ (23), അറാഫത്തിന്റെ 22 വയസ്സുള്ള കൂട്ടുകാരി എന്നിവരാണ് അറസ്റ്റിലായത്. രാത്രിയിലായിരുന്നു സംഭവം. ഫ്രീലാന്‍സ് അടിസ്ഥാനത്തില്‍ ജോലിക്കെത്തിയ 23കാരിക്കാണ് പീഡനം നേരിടേണ്ടിവന്നത്.

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് രാത്രി മടങ്ങുന്നതിനായി യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്യുകയായിരുന്നു. യുവതിക്ക് സ്ഥല പരിചയമില്ലെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍, ഇയാളുടെ കാമുകിയുടെ വീട്ടിലേക്ക് യുവതിയെ കൂട്ടി കൊണ്ടുപോയി. പിന്നീട് മൊബൈല്‍ റിപ്പയറിങ് കട നടത്തുന്ന സുഹൃത്തിനെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനു ഇരയാക്കി. ഓഫീസിൽ നിന്ന് വരേണ്ട സമയം കഴിഞ്ഞിട്ടും യുവതിയെ പറ്റി വിവരമൊന്നും അറിയാതെ വന്നതോടെ, സുഹൃത്തുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു.

അടുത്ത ദിവസം രാവിലെ യുവതിയെ അവശനിലയിൽ കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍മാരാണ് പീഡന വിവരം പൊലീസില്‍ അറിയിക്കുന്നത്. റാപിഡോ ബൈക്ക് ടാക്‌സി ബുക്ക് ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടു മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

RELATED STORIES