ഇലവുംതിട്ടയിൽ ബാറിലെ മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിലെ പ്രതിയെ റിമാൻഡ് ചെയ്തു

പത്തനംതിട്ട: ചെന്നീർക്കര മുട്ടത്തുകോണം ഓവിൽപീടിക ചെല്ലക്കുളഞ്ഞി വീട്ടിൽ മുരളീധരൻ ആചാരി (56)യെയാണ് ഇലവുംതിട്ട പൊലീസ് പിടികൂടി റിമാൻഡ് ചെയ്തത്.


കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിൽ ഇലവുംതിട്ട നല്ലാനിക്കുന്ന് താന്നിനിൽക്കുന്നതിൽ അജി (41) ആണ് മരിച്ചത്. വർഷങ്ങൾക്കുമുമ്പ് ബന്ധുവിന്‍റെ കാല് അടിച്ചൊടിച്ചതിന്‍റെ വിരോധത്തിൽ ബാറിൽ വെച്ച് ചൊവ്വ ഉച്ചയ്ക്ക് 12 കഴിഞ്ഞ് ഇലവുംതിട്ട ജംഗ്ഷനിലെ അർബൻ ബാറിന്‍റെ കൌണ്ടറിലേക്കുള്ള വഴിയിൽ വച്ചായിരുന്നു യുവാവിനെ മർദ്ദിച്ചത്.

മുരളീധരന്‍റെ ബന്ധു സുന്ദരേശന്‍റെ കാല് 12 വർഷങ്ങൾക്ക് മുമ്പ് അജിയും മറ്റ് രണ്ടുപേരും ചേർന്ന് അടിച്ചൊടിച്ചതിന്‍റെ വിരോധം കാരണമാണ് ബാറിൽ അജിയെ തടഞ്ഞുമർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

RELATED STORIES