സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയായ ബെന്നി ബാബുവിനെ കീഴ്വായ്പൂർ പോലീസ് പിടികൂടി

ആക്ടീവാ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയായ ബെന്നി ബാബുവിനെയാണ് കീഴ് വായ്പ്പൂര് എസ് ഐ കെ സുരേന്ദ്രന്റെ നേത്യത്വത്തിൽ പിടികൂടിയത്.

ചൊവ്വാഴ്ച്ച വൈകിട്ട് 3.30 ന് ആയിരുന്നു മല്ലപ്പള്ളി ടൗണിൽ മോഷണം നടന്നത്. നെടുങ്ങാടപ്പള്ളി കൊച്ചി കുഴിയിൽ ജോൺ വർഗീസ് തന്റെ വീട്ടിൽ പെയിറ്റിംഗ് ജോലി ചെയ്യാൻ എത്തിയ ആനിക്കാട് നല്ലൂർപടവ് ഒറ്റ കൈതയ്ക്കൽ അജികുമാറിന്റെ സ്കൂട്ടറുമായി സാധനം വാങ്ങാൻ ഗ്ലാസ് കടയിൽ എത്തിയപ്പോഴാണ് മോഷണം നടന്നത്.

സാധനം വാങ്ങാൻ ജോൺ വർഗീസ് വണ്ടിയുടെ താക്കോൽ എടുക്കാതെയാണ് പോയത്. ഇത് കണ്ട് കൊണ്ടു നിന്ന ബെന്നി ചുറ്റുപാട് നോക്കി മനസ്സിലാക്കിയ ശേഷം ഹെൽമറ്റും തലയിൽ വെച്ച് സ്കൂട്ടറും എടുത്ത് കടന്നുകളയുകയായിരുന്നു.

തുടർന്ന് ജോൺ വർഗീസ് നൽകിയ പരാതിയിൽ കീഴ് വായ്പ്പൂര് എസ് ഐ സുരേന്ദ്രനും സംഘവും സി സി ടി വി യുടെ സഹായത്താൽ പ്രതിയെ വീടിന്റെ പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു.

KL-28 B 5441 എന്ന ആക്ടീവ സ്കൂട്ടർ ആണ് ബെന്നി മോഷ്ടിച്ചത്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ എന്നും കൂടുതൽ ചോദ്യം ചെയ്യലിലൂടെ തെളിവുകൾ ശേഖരിച്ച് വരികയാണെന്നും കീഴ് വായ്പ്പൂര് എസ് ഐ കെ സുരേന്ദ്രൻ പറഞ്ഞു.

കീഴ് വായ്പ്പൂര് പോലീസ് ഹൗസ് ഓഫിസർ വിപിൻ ഗോപിനാഥിന്റെ നേത്യത്വത്തിൽ എസ് ഐ ന്മാരായ കെ സുരേന്ദ്രൻ, ജയ് മോൻ , ജയകൃഷ്ണൻ, പോലീസ് ഓഫിസർ ന്മാരായ സജിൽ, പി എച്ച് അൻസീം , വിഷ്ണു ദേവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

RELATED STORIES